Header 1 vadesheri (working)

ഭക്തർ ഗുരുവായൂരപ്പന് നൽകിയ പണവും സ്വർണവും തങ്ങളുടെ ഭരണ നേട്ടമായി ഉയർത്തിപ്പിടിച്ച് ദേവസ്വം ഭരണ സമിതി

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂരപ്പ ഭക്തർ ഭഗവാന് കാണിക്കയായി സമർപ്പിച്ച പണവും, സ്വർണവും തങ്ങളുടെ ഭരണ നേട്ടമായി അവകാശപ്പെട്ട് കാലാവധി അവസാനിച്ച ഭരണ സമിതിയുടെ വാർത്ത കുറിപ്പ് .ചെയർ മാൻ സ്ഥാനത്ത് രാഷ്ട്രീയ ക്കാരോ ,സ്വർണ കച്ചവടക്കാരോ , ചായകച്ചവടക്കാരോ കള്ള് കച്ചവടക്കാരോ ,ഇതുമല്ലെങ്കിൽ ഭരണ സമിതി തന്നെ ഇല്ലായിരുന്നു വെങ്കിലും ഭഗവാന് ഭക്തർ നൽകുന്ന കാണിക്കയിൽ ഒരു കുറവും സംഭവിക്കില്ല എന്നിരിക്കെയാണ് പുതിയ അവകാശ വാദവുമായി കെ ബി മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രംഗത്ത് വന്നത് . മുൻ കാല ഭരണ സമിതികൾ ഒന്നും ചെയ്യാത്ത ഉളുപ്പില്ലായ്മയായി ആണ് ഭക്തർ ഇതിനെ വിലയിരുത്തുന്നത്

First Paragraph Rugmini Regency (working)

. ഇന്നോളം ഒരു ഭരണസമിതിയിലും കാണാത്തത്ര പടല പിണക്കങ്ങളുടെയും കൂട്ടുത്തരവാദിത്വമില്ലാതെ ഭരണസമിതിപോലും ചേരാനാകാതെ, ചെയര്‍മാനോട് പോരടിച്ച് ഘടകകക്ഷികളും, സി.പി.എം പ്രതിനിധിപോലും യോഗത്തില്‍നിന്നും ഇറങ്ങിപോകുന്നതും സ്ഥിരം കാഴ്ച്ചയായ ഒരു ഭരണസമിതി, ഗുരുവായൂര്‍ ദേവസ്വം ചരിത്രത്തിലില്ല. . ക്ഷേത്രത്തിലെ താന്ത്രികാചാര്യനെപോലും പരസ്യമായി അവഹേളിച്ച ഒരു ഭരണാധികാരിയും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ അമരക്കാരനായിട്ടില്ലെന്നത് ഭക്തര്‍ക്കിടയില്‍ മറക്കാനാവാത്തതും, വേദനാജനകവുമായ സംഭവമായി ഇന്നും അവശേഷിയ്ക്കുകയാണ്. 1350-കോടിരൂപയായിരുന്ന സ്ഥിരനിക്ഷേപം, 1675-കോടിയിലെത്തിച്ചത് തങ്ങളുടെ നാലുവര്‍ഷത്തെ ഭരണനേട്ടമായി കാണുന്നത് പരസ്യമായി ഭക്തരെ അവഹേളിയ്ക്കുന്നതിന് തുല്ല്യമാണ്

ഗുരുവായൂരപ്പന്റെ സ്ഥിര നിക്ഷേപത്തിൽ നിന്ന് പത്തുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേയ്ക്ക് നൽകി ഭഗവാന്റെ സമ്പത്തിൽ കുറവ് വരുത്തിയ ഭരണ സമിതി ആയാണ് ഭക്തർ ഈ ഭരണ സമിതിയെ വിലയിരുത്തുന്നത് . ദേവന്റെ പണം ക്ഷേത്ര ആവശ്യങ്ങൾക്ക് ഉള്ളതാണെന്നും സർക്കാർ എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ ഭഗവാന്റെ കാൽ കോടിയോളം രൂപ നൽകിയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത് .ഈ കോടികളുടെ പലിശയും ഭഗവാന് നഷ്ടപ്പട്ടു

Second Paragraph  Amabdi Hadicrafts (working)

കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയിലൂടെ 5-കോടി രൂപ ചിലവഴിച്ച് 350-ഓളം സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചിട്ടും ഇത് വരെ ഒരു മോഷ്ടാവിനെ പോലും പൊലീസിന് പിടികൂടാൻ കഴിഞ്ഞില്ല . കാമറ നിരീക്ഷണം പൊലീസിന് കൈമാറാൻ ദേവസ്വം അധികൃതർ തയ്യാറല്ല . പോലീസ് കാമറ നിരീക്ഷണം നടത്തിയാൽ തങ്ങൾ നടത്തുന്ന അഴിമതിയും മറ്റു ഇടപാടുകളൂം പിടിക്കപ്പെടുമെന്ന ഭയമാണ്ഇതിന്റെ പിന്നിൽ എന്ന് പറയപ്പെടുന്നു

വികസന ത്തിന്റെ വക്താക്കൾ എന്ന് മേനി നടിക്കുന്നവർ പടിഞ്ഞാറേ നട വികസനത്തിന് ഒരു ചെറു വിരൽ പോലും അനക്കിയില്ല , ഇവരാണ് ക്ഷേത്രത്തിന്റെ ചുറ്റുമതിൽ പൊളിച്ച് ക്ഷേത്രത്തെ വികസിപ്പിക്കുമെന്ന് പറയുന്നത് , തോട്ടത്തിൽ രവീന്ദ്രൻ ചെയർമാൻ ആയിരിക്കുമ്പോൾ പാതി വഴിയിൽ നിർമാണം നിലച്ചു പോയ പാഞ്ചജന്യം അനക്സ് ഇപ്പോഴും അതെ അവസ്ഥയിൽ തുടരുകയാണ് ,

ദേവസ്വം മെഡിക്കൽ സെന്ററിന് സമീപമുള്ള സ്ഥലത്ത് ടോയ്‌ലെറ്റ് ബ്ളോക് നിർമിക്കുന്നതോടെ മെഡിക്കൽ സെന്ററിന്റെ വികസനത്തിന്റെ കടക്കൽ കത്തി വെച്ചാണ് ഭരണ സമിതി പടി ഇറങ്ങുന്നത് .ആശുപത്രിയിൽ ഉണ്ടായിരുന്ന എക്സ് റേ മെഷിൻ കേടു വന്നിട്ട് മാസങ്ങൾ ആയി , അത് മാറ്റി സ്ഥാപിക്കാൻ ഭരണ സമിതി തയ്യാറായില്ല കാരണം പറഞ്ഞത് ലാഭമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി ഭഗവാന്റെ കാശുമുടക്കാൻ കഴിയില്ല എന്നാണത്രെ .

ദ്വാരക ബീച്ചിലുള്ള ഭഗവാന്റെ സ്ഥലം സ്വകാര്യ വ്യക്തിയുടെ റിസോർട്ടിലേക്ക് റോഡ് നിർമിക്കാൻ വേണ്ടി സൗജന്യമായി വിട്ട് കൊടുത്തതും ഈ ഭരണ സമിതിയുടെ കാലത്താണ് .കിഴക്കേ നടയിലെ കാര്യാലയ ഗണപതി ക്ഷേത്രത്തിലെ പൂജ സ്വകാര്യ വ്യക്തിയിൽ നിന്നും മാറ്റി ദേവസ്വം നേരിട്ട് നടത്തണമെന്ന് അഷ്ടമംഗല്യ പ്രശ്നം നടത്തിയ വേദജ്ഞർ ദേവസ്വത്തിനോട് നിർദേശിച്ചിരുന്നതാണ് ,വർഷങ്ങൾ കഴിഞ്ഞിട്ടും അത് പോലും ചെയ്യാൻ ഭരണ സമിതിക്ക് കഴിഞ്ഞില്ല

തൃശ്ശൂരിൽ സമാപിച്ച പാര്‍ട്ടി ജില്ല സമ്മേളനത്തില്‍ ചാവക്കാട് ഏരിയാ കമ്മറ്റി ദേവസ്വം ചെയര്‍മാനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനമുന്നയിച്ചതത്രെ. ജീവനക്കാരുടെ പ്രതിനിധിയുടെ ജോലി തന്നെ നഷ്ടപ്പെടുത്തുവാൻ മുൻ അഡ്മിനിസ്ട്രേറ്റർ നീങ്ങിയത് ചെയർമാന്റെ മൗനാനുവാദത്തോടെ ആണ് എന്നും പാർട്ടിക്കാർക്കിടയിൽ അഭിപ്രായം ഉയർന്നിരുന്നു
ഇതിനെയൊക്കെ മറികടക്കാനും, ചെയര്‍മാനായി മൂന്നാമൂഴം ലഭിയ്ക്കാനുമാണ് നിലവിലെ ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് ഭരണനേട്ടം ഉയർത്തി പിടിച്ചു രംഗത്ത് വന്നിരിക്കുന്നത് എന്നാണ് ഭക്തർ സംശയിക്കുന്നത്.