ഗുരുവായൂർ ദേവസ്വം കംഫർട്ട് സ്റ്റേഷനിൽ ഭക്തർക്ക് കുളിക്കാൻ നൽകുന്നത് മലിന ജലം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കംഫർട്ട് സ്റ്റേഷനിൽ ഭക്തർക്ക് കുളിക്കാൻ നൽകുന്നത് മലിന ജലം . തെക്കേ നടയിലെ പാഞ്ചജന്യം ഗസ്റ്റ് ഹൗ സിന് സമീപമുള്ള കംഫർട്ട് സ്റ്റേഷനിലാണ് കുളിക്കാൻ മലിന ജലം നൽകുന്നത് . കംഫർട്ട് സ്റ്റേഷൻ നടത്താൻ എടുത്ത് പുതിയ കരാറുകാരനാണ് കുളിക്കാൻ മലിന ജലം നൽകുന്നത് കംഫർട്ട് സ്റ്റേഷന് പിറകിലുള്ള മാലിന്യം നിറഞ്ഞ കുളത്തിൽ നിന്നുമാണ് ഇപ്പോൾ ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നത് .
നേരത്തെ എടുത്ത കരാറുകാരൻ പുറത്ത് നിന്നും ടാങ്കറിൽ വള്ളം കൊണ്ടുവന്നാണ് കംഫർട്ട് സ്റ്റേഷൻ പ്രവർത്തിപ്പിച്ചിരുന്നത് . ഇത് ലാഭകര മല്ലാത്തതിനാൽ വീണ്ടും കരാർ എടുക്കാൻ അദ്ദേഹം തയ്യാറായില്ല . ഡിസംബർ മാസം മുതൽ കരാർ എടുത്ത പുതിയ കരാറുകാരൻ ആണ് പൊട്ട കുളത്തിൽ നിന്നും വെള്ളം നൽകി ദേവസ്വത്തെയൂം ഭക്തരെയും പറ്റിക്കുന്നത് .
കുളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളം മൂക്കിലേക്കോ ആമാശയത്തിലേക്കോ കടന്നാൽ അവർ നിത്യ രോഗിയായി മാറും . പതീറ്റാണ്ടുകളായി ശുദ്ധീകരിക്കാതെ, സമീപത്തെ കെട്ടിടങ്ങളിൽ നിന്നുമുള്ള മാലിന്യവും ഒഴുകിയെത്തുന്നതാണ് ഈ പൊട്ടകുളം ഇതിനടുത്തുള്ള ദേവസ്വം ക്വർട്ടേഴ്സിൽ ആരും താമസിക്കാത്തത് കൊണ്ട് ആരുടെയും ശ്രദ്ധയിൽ പെടുകയുമില്ല ഇതാണ് കരാറുകാരൻ ഇത്തരം സാഹസത്തിന് തയ്യാറായത് എന്ന് കരുതുന്നു .
ശബരി മല തീർത്ഥാടന സമയമായതിനായിൽ അയ്യപ്പന്മാർ ഊഴം കാത്ത് നിന്നാണ് കുളിയും മറ്റും നടത്തുന്നത്. ഇവരിൽ പലരും നിത്യ രോഗികൾ ആയിട്ടാകും ഗുരുവായൂരിൽ നിന്നും മടങ്ങേണ്ടി വരിക .കംഫർട്ട് സ്റ്റേഷൻ കരാർ എടുക്കുന്നവർ സ്വന്തം നിലക്ക് വെള്ളം കണ്ടെത്തണമെന്നാണ് ദേവസ്വം കരാറിൽ പറയുന്നത് .