Header 1 vadesheri (working)

ഗുരുവായൂരിൽ ഭക്തരിൽ നിന്നും പണം തട്ടിയ “ആന” യെ സസ്‌പെൻഡ് ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : വ്യാജ രശീതി നൽകി ഭക്തരിൽ നിന്നും പണം തട്ടിയ ക്ഷേത്രം ജീവനക്കാരനെ ദേവസ്വം ഭരണ സമിതി സസ്‌പെൻഡ് ചെയ്തു . കോഴിക്കോട് സ്വദേശി മുൻ ആനപാപ്പാൻ ടി വി രവിയെയാണ് ദേവസ്വം സസ്‌പെൻഡ് ചെയ്തത്നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്താൻ എത്തിയ ഇതര സംസ്ഥാന ഭക്തരെയാണ് പണം വാങ്ങി, ഉപയോഗിച്ച രശീതി നൽകി തട്ടിപ്പ് നടത്തിയത് .

First Paragraph Rugmini Regency (working)

രാവിലെ നിർമ്മാല്യ ദർശനം നടത്താൻ ഉപയോഗിച്ച ശീട്ട് എടുത്ത് നെയ് വിളക്ക് ശീട്ടാക്കാൻ വന്നവർക്ക് നൽകി പണം തട്ടിക്കുകയായിരുന്നു . ശീട്ടുമായി തൊഴാൻ ചെന്നപ്പോൾ അവിടെ യുണ്ടായിരുന്നു കെൽസോ പ്രതിനിധി ഇവരെ തടഞ്ഞു , തുടർന്ന് കൗണ്ടറിൽ നിന്നും രശീതി കൊടുത്ത ടി വി രവിയെ ഭക്തർ കാണിച്ചു കൊടുത്തു .
തോട്ടത്തിൽ രവീന്ദ്രൻ ചെയർ മാൻ ആയിരുന്ന സമയത്ത് ആന പാപ്പനായി നിയമിച്ച ശേഷം ക്ഷേതത്തിലേക്ക് രവിക്ക് പുനർ നിയമനം നൽകി. ക്ഷേത്രത്തിൽ ജോലിക്ക് കയറിയ അന്ന് മുതൽ തുടങ്ങിയതാണത്രെ പണം വാങ്ങി തൊഴിയിക്കൽ.

ഉന്നത സ്വാധീനം ഉള്ളത് കൊണ്ട് ഇത് വരെ ഒരു ബുദ്ധിമുട്ടും കൂടാതെ ദശ ലക്ഷങ്ങൾ ഉണ്ടാക്കി . , ഗുരുവായൂരിൽ ഇരു നില വീട് പണിതു , ഇപ്പോൾ ക്ഷേത്രത്തിലെ സഹ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപക്ക് പ്രതിമാസം 7,500 രൂപ പലിശക്ക് നൽകുന്ന വൻ പലിശക്കാരൻ ആയി മാറി . വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സസ്‌പെൻഷൻ എന്ന എട്ടിന്റെ പണി ലഭിച്ചത് . ഏതാനും ദിവസം മുൻപാണ് പണം വാങ്ങി തൊഴിയിക്കൽ നടത്തിയ ഗുരുവായൂർ സ്വദേശി ബാലചന്ദ്രനെ ദേവസ്വം സസ്‌ പെൻഡ് ചെയ്തത് .

Second Paragraph  Amabdi Hadicrafts (working)

ജീവനക്കാർക്ക് ദേവസ്വത്തിൽ നിന്നും ലഭിക്കുന്ന പ്രത്യേക പരിഗണന വിറ്റ് കാശാക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഭരണ പ്രതിപക്ഷ യൂണിയൻ നേതൃത്വത്തിന്റെ ശക്തമായ നിലപാട് ആണ് സസ്പൻഷൻ നടപടിയിലേക്ക് ഭരണ സമിതിയെ എത്തിച്ചത്