Post Header (woking) vadesheri

ഭക്തരെയും, കച്ചവടക്കാരെയും വലച്ച് ഗുരുവായൂരിൽ നടപ്പന്തൽ നിർമാണം

Above Post Pazhidam (working)

ഗുരുവായൂർ : ഭക്തരെയും കച്ചവടക്കാരെയും വലച്ച് ഗുരുവായൂർ കിഴക്കേ നടയിൽ നടപ്പന്തൽ നീട്ടൽ പദ്ധതി . അഞ്ചു മാസമായി തുടങ്ങിയ പണി നടക്കുന്നത് ഒച്ച് ഇഴയുന്ന വേഗതയിൽ , എന്താണ് ചെയ്യേണ്ടതെന്ന് കരാറുകാരനും ജോലിക്കാർക്കും അറിയാത്തത് പോലെയാണ് ഓരോ ദിവസത്തെയും പ്രവർത്തികൾ കണ്ടാൽ തോന്നുക . സത്രം ഗേറ്റു മുതൽ അപ്സര ജങ്ഷൻ വരെയാണ് നടപ്പന്തൽ നീട്ടുന്നത് .നടപന്തലിലിന്റെ അവസാനം ഗോപുരം അടക്കമാണ് നിര്മിക്കുന്നത്. ഗുരുവായൂരപ്പന് വഴിപാട് ആയി ലഭിച്ച മഹീന്ദ്രയുടെ ഥാർ ജീപ്പ് 43 ലക്ഷത്തിന് ലേലം ചെയ്ത് എടുത്ത ദുബായിലെ ബിസിനസുകാരൻ വിഘ്നേഷ് വിജയകുമാർ വഴിപാട് ആയാണ് നടപ്പന്തലും ഗോപുരവും നിർമിക്കുന്നത്

Ambiswami restaurant

ഗുരു വാ യൂരിലെ ലോക്കൽ നേതാവിന് താൽപര്യമുള്ള ആൾക്കാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത് എന്ന ആരോപണം ഏറെ വിവാദമായിരുന്നു . പ്രസിദ്ധമായ ഗുരുവായൂരിലെ ഏകാദശി വിളക്കാഘോഷം ആരംഭിച്ചു ഏതാനും ദിവസം കഴിഞ്ഞാൽ ലക്ഷ കണക്കിന് തീർഥാടകർ എത്തുന്ന ശബരിമല സീസൺ ആരംഭിക്കുകയായി നിർമാണ പ്രവർത്തി നടക്കുന്നതിനാൽ ഭക്തരും സമീപത്തെ കച്ചവടക്കാരുമാണ് ഏറെ പ്രയാസ പ്പെടുന്നത് . ഇത് എന്ന് തീരുമെന്ന് ആർക്കും ഒരു എത്തും പിടിയുമില്ല.

Second Paragraph  Rugmini (working)

ഉൽഘാടനങ്ങളും , പ്രഭാഷണങ്ങളുമാണ് തങ്ങളുടെ മുഖ്യ പ്രവർത്തന മേഖല എന്ന് കരുതുന്നവർ ഭരണ കർത്താക്കൾ ആയിരിക്കുമ്പോൾ ഇതൊക്കൊ സംഭവിച്ചില്ലങ്കിലെ അത്ഭുതമുള്ളു . നിർമാണ പ്രവർത്തികൾക്ക് കാലാവധി നിശ്ചയിച്ചിട്ടെല്ലെന്നും ,കരാറുകാർ പണി പൂർത്തീകരിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് ആണ് ദേവസ്വം പൊതു മരാമത്ത് വകുപ്പ് ഉധ്യോഗസ്ഥൻ നൽകുന്ന സൂചന.