
ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 26.19 ലക്ഷം രൂപയുടെ ലോക്കറ്റുകൾ

ഗുരുവായൂർ: അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 26,19,300 രൂപയുടെ സ്വർണ ലോക്കറ്റുകൾ. 10 ഗ്രാമിൻ്റെ ആറ്, അഞ്ച് ഗ്രാമിൻ്റെ 16, മൂന്ന് ഗ്രാമിൻ്റെ 19, രണ്ട് ഗ്രാമിൻ്റെ 43 ലോക്കറ്റുകളാണ് വിറ്റു പോയത്. ഗുരുവായൂരിൽ 153 വിവാഹങ്ങൾ ആണ് നടന്നത് ദേവസ്വം കൃത്യമായ ആസൂത്രണം നടത്തിയതിനാൽ വിവാഹങ്ങൾ തിക്കും, തിരക്കുമില്ലാതെ നടന്നു.

പുലർച്ചെ 5 മുതൽ കല്യാണങ്ങൾ ആരoഭിച്ചിരുന്നു. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങളും സജ്ജമാക്കി. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കുകയും ചെയ്തു. രാവിലെ 11 ആകുമ്പോഴേക്കും 148 വിവാഹങ്ങൾ നടന്നിരുന്നു ദർശന തിരക്ക് നിയന്ത്രിക്കാൻ നിർമ്മാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 17,06,970 രൂപ യാണ് ലഭിച്ചത് .5,33,500 രൂപയുടെ പാൽ പായസവും 1,58,000 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു . 431 കുരുന്നുകൾക്ക് ചോറൂണും നടന്നു തുലാഭാരം വഴിപാട് വഴി 15,39,445 രൂപയും ലഭിച്ചു .ഭണ്ഡാര ഇതര വരുമാനമായി ആകെ ലഭിച്ചത് 63,98,791രൂപയാണ്
