
കർണാടക മുൻ മന്ത്രി കൃഷ്ണപ്പ ഗുരുവായൂരപ്പന് വഴിപാടായി ഒരു കിലോ സ്വർണം സമർപ്പിച്ചു.

ഗുരുവായൂര്‍: കര്‍ണ്ണാടക മുന്‍ ഭവനമന്ത്രിയും, ബാംഗ്ലൂര്‍ ഗോവിന്ദരാജ് നഗര്‍ എം.എല്‍.എയുമായ എം. കൃഷ്ണപ്പ, കുടുംബ സമേതമെത്തി ശ്രീഗുരുവായൂരപ്പന് ഒരുകിലോ സ്വര്‍ണ്ണം വഴിപാടായി സമര്‍പ്പിച്ചു. രാത്രിയോടെ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ മുന്‍ മന്ത്രിയെ, ശ്രീവത്സം ഗസ്റ്റ് ഹൗസ് മാനേജര്‍ എ.വി. പ്രശാന്ത് സ്വീകരിച്ചു. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിയ്ക്കല്‍ സ്വീകരിച്ചു. രാത്രി അത്താഴപൂജ കഴിഞ്ഞ് നടതുറന്ന സമയത്തായിരുന്നു, സമര്‍പ്പണം നടത്തിയത്. നാലമ്പലത്തികത്ത് പ്രവേശിച്ച കൃഷ്ണപ്പ, വഴിപാടായി കൊണ്ടുവന്ന സ്വര്‍ണ്ണം സോപാനപടിയില്‍ സമര്‍പ്പിച്ച് ഭഗവാനെ കണ്ട് വണങ്ങി

. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി ശ്രീജിത് നമ്പൂതിരിയ്ക്ക് ദക്ഷിണ നല്‍കി പ്രസാദവും സ്വീകരിച്ചു. ക്ഷേത്രദര്‍ശനത്തിനുശേഷം കൃഷ്ണപ്പയ്ക്കും, കുടുംബത്തിനും ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ഭഗവാന്റെ പ്രസാദ കിറ്റും നല്‍കി. അദ്ദേഹത്തോടൊപ്പം ഭാര്യ പ്രിയദര്‍ശിനി കൃഷ്ണപ്പ, മകന്‍ പ്രദീപ് കൃഷ്ണപ്പ, മരുമകള്‍ പൂജ പ്രദീപ്, പേരകുട്ടികള്‍, സീതാറാം ആയുര്‍വ്വേദിക് എം.ഡി: ഡോ: രാമനാഥന്‍ എന്നിവരും ഉണ്ടായിരുന്നു.