Header 1 vadesheri (working)

നഗരസഭ സെക്രട്ടറി ബീന എസ് കുമാറിന് യാത്രയയപ്പ് നൽകി.

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയിൽ നിന്നും നെടുമങ്ങാട് നഗരസഭ സെക്രട്ടറിയായി സ്ഥലം മാറി പോകുന്ന ബീന എസ് കുമാർ,29ർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച നഗരസഭ ജീവനക്കാരനായ .കെ.എസ്. ജയരാജൻ, എന്നിവർക്ക് നഗരസഭ സ്റ്റാഫ് ആൻഡ് കൗൺസിലർസ് വെൽഫെയർ കമ്മിറ്റി യാത്രയപ്പ് നൽകി. നഗരസഭ ലൈബ്രറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി.

First Paragraph Rugmini Regency (working)

നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. എം ഷഫീർ, എ എസ് മനോജ്‌,ഷൈലജ സുധൻ കൗൺസിലർ കെ.പി ഉദയൻ നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ, വിവിധ സംഘടന നേതാക്കൾ എന്നിവർ സംസാരിച്ചു .

വെൽഫയർ കമ്മിറ്റി സെക്രട്ടറി ടി.എൽ.ടോണി സ്വാഗതവും ഷെജീർ നന്ദിയും പറഞ്ഞു,

Second Paragraph  Amabdi Hadicrafts (working)

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നഗരസഭയിലെ താത്കാലിക ജീവനക്കാരിയുടെ മകളായ ഹർഷ ദാസ്നെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.

മെമൻ്റോയും,35000 രൂപയുടെ ക്യാഷ് അവാർഡും നഗരസഭാ ചെയർമാൻ ശ്രീ എം കൃഷ്ണദാസ് ഹർഷക്ക് സമ്മാനിച്ചു…