Post Header (woking) vadesheri

ബാറിലെ വധ ശ്രമ കേസ് , പ്രതി അറസ്റ്റിൽ.

Above Post Pazhidam (working)

ചാവക്കാട് : ബാറിൽ ബീയറ് കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കൈപ്പമംഗലം സ്വദേശിയായ പുത്തൂർ വീട്ടിൽ സുന്ദരൻ മകൻ അഖിലിനെ ബിയറ് കുപ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഒരുമനയൂർ അമൃത സ്കൂളിനടുത്തുളള അത്തിക്കപ്പറമ്പിൽ യൂസുഫ് മകൻ ഷെഫീഖ് നെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വി.വിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് .

Ambiswami restaurant

കഴിഞ്ഞ 28 ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് മദ്യപിക്കാനായി ബാറിലെത്തിയ യുവാവും മുൻപരിചയക്കാരനായ പ്രതിയും തമ്മിൽ കണ്ടുമുട്ടുകയും മദ്യപിക്കാൻ ഷെയറ് ചോദിച്ച് തർക്കമാകുകയും തർക്കത്തിനിടയിൽ പ്രകോപിതനായ പ്രതി യുവാവിനെ ബിയറ് കുപ്പികൊണ്ട് തലക്കടിക്കുകയുമാണുണ്ടായത്. പരിക്കേറ്റ യുവാവ് തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. സബ് ഇൻസ്പെക്ടർ പ്രീത ബാബു, എ എസ് ഐ അൻവർ സാദത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്, മെൽവിൻ, വിനീത്, എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Second Paragraph  Rugmini (working)