Header 1 vadesheri (working)

ചാവക്കാട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസ് , ഒരാൾ കൂടി അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ: വ്യവസായിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും വ്യാജ ഇ–മെയിൽ വഴി പണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ത്രിപുര സ്വദേശി വിക്രം സിൻഹയെയാണ് (വിക്കി 30) ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസുമാ‍യി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് വിക്കി. നൈജീരിയക്കാരായ നാല് പേരെയും ഒരു അസം സ്വദേശിയേയും നേരത്തേ ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ചാവക്കാട് സ്വദേശി കെ.എൻ. ശശിയുടെ അക്കൗണ്ടിലുള്ള പണമാണ് നഷ്ടപ്പെട്ടിരുന്നത്. അക്കൗണ്ട് ഉടമയുടെ ഇ–മെയിൽ എന്ന് തോന്നിക്കുന്ന ഐഡി ഉണ്ടാക്കി അത് വഴി ബാങ്കിലേക്ക് സന്ദേശം അയച്ച് പണം തട്ടിപ്പു സംഘത്തിൻറെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. 21.8 ലക്ഷം രൂപയാണ് വ്യവസായിയുടെ അക്കൗണ്ടിൽ നിന്ന് മാറ്റിയത്. വിവിധ അക്കൗണ്ടുകളിലെത്തിയ പണം എ.ടി.എമ്മുകൾ വഴി പിൻവലിക്കുകയും ചെയ്തു. നേരത്തെ പിടിയിലായ നൈജീരിയൻ സ്വദേശികൾക്ക് സിം കാർഡുകൾ സംഘടിപ്പിച്ചു കൊടുത്തിരുന്നത് ഇപ്പോൾ പിടിയിലായ വിക്കിയാണ്. ടെമ്പിൾ സി.ഐ സി. പ്രേമാനന്ദകൃഷ്ണൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

First Paragraph Rugmini Regency (working)