Header 1 vadesheri (working)

ബാംഗ്ലൂരിൽ ബഹു നില കെട്ടിടം തകർന്ന് മൂന്നു പേർക്ക് ദാരുണാന്ത്യം ,16 പേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി

Above Post Pazhidam (working)

ബംഗളൂരു : ബംഗളൂരുവില്‍ നിര്മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്ന്നു വീണ് മൂന്നുപേര്‍ മരിച്ചു. പതിനാറ് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകര്ന്നത്.

First Paragraph Rugmini Regency (working)

രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിടം പൂര്ണമായി തകര്ന്നെന്നാണ് വിവരം. കോര്പ്പറേഷന്റെ അനുമതിയില്ലാതെ നിര്മിച്ച കെട്ടിടമാണ് തകര്ന്നുവീണത്

Second Paragraph  Amabdi Hadicrafts (working)

വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ ഗതാഗതകുരുക്കും കനത്തമഴയും രക്ഷാപ്രവര്ത്ത്നത്തിന് അല്പ നേരം തടസമായതായാണ് റിപ്പോര്ട്ടുകള്‍.

അതെ സമയം ബാംഗ്ലൂർ നഗരത്തിൽ ഇത്തരത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾ ഉണ്ട് . എല്ലാം വാടകക്ക് കൊടുക്കുന്നതാണ്. രണ്ടു നിലക്കുള്ള അടിത്തറയിൽ നാലു നില കെട്ടിടങ്ങൾ വരെയാണ് കെട്ടി പൊക്കുന്നത് . കനത്ത മഴയിൽ മണ്ണിന്റെ ഉറപ്പ് കുറഞ്ഞതോടെയാണ് കെട്ടിടം തകർന്നത് എന്നാണ് കരുതുന്നത്