Header 1 = sarovaram
Above Pot

ഗുരുതര കുറ്റം ചെയ്ത് പുറത്താക്കിയ ബാല സംഘം നേതാവിന് ക്ഷേത്രത്തിൽ പിൻവാതിൽ നിയമനം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക ജീവനക്കാരൻ ആയിരിക്കുമ്പോൾ ഗുരുതര കുറ്റം ചെയ്ത തിനെ തുടർന്ന് പുറത്താക്കിയ ബാലസംഘം സംസ്ഥാന നേതാവിന് പിൻ വാതിൽ സ്ഥിര നിയമനം . ക്ഷേത്രത്തിലെ സോപാന സംഗീത ഗായകനായാണ് നിയമനം . എഴുത്തു പരീക്ഷ നടത്താതെ ഇന്റർ വ്യൂ മാത്രം നടത്തിയാണ് ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് നിയമനം നടത്തുന്നത് . സോപാന സംഗീതം ആലപിച്ചിരുന്ന മധു എന്ന ജീവനക്കാരനെ വർഷങ്ങൾക്ക് മുൻപ് കാണാതായിരുന്നു . അദ്ദേഹത്തിന്റെ മകനും അപേക്ഷകന് ആയി ഉണ്ടായിരുന്നുവെങ്കിലും പാർട്ടി ഇടപെടലിനെ തുടർന്ന് റിക്രൂട്ട്മെന്റ് ബോർഡ് ലിസ്റ്റിൽ ബാല സംഘം നേതാവിനെ ഒന്നാമനാ ക്കുകയായിരുന്നു വെന്നാണ് ആക്ഷേപം .

നേരത്തെ താൽക്കാലിക ജീവനക്കാരൻ ആയിരിക്കുമ്പോൾ ദേവസ്വത്തിലെ മാനേജർക്കെതിരെ ജാതി അധിക്ഷേപം നടത്തിയതിനെ തുടർന്ന് ദേവസ്വം പുറത്താക്കിയതായിരുന്നു ബാല സംഘം നേതാവിനെ . ഉത്സവ കിറ്റ് വിതരണം നടത്തുന്ന ഉദ്യോഗസ്ഥൻ, തന്റെ ജാതിയിൽ പെട്ടവർക്ക് മാത്രം കിറ്റ് വിതരണം ചെയ്യുന്നു എന്ന്ആക്ഷേപിച്ചു ഇയാൾ കിറ്റ് വിതരണം നടത്തുന്ന സ്ഥലത്ത് ബഹളം ഉണ്ടാക്കി കിറ്റ് വിതരണം നിറുത്തി വെപ്പിച്ചിരുന്നു . ഇതിനെ തുടർന്നാണ് ഇയാളെ ദേവസ്വം താൽക്കാലിക ജോലിയിൽ നിന്നും പുറത്താക്കിയത് .

Astrologer

തങ്ങൾ കരിം പട്ടികയിൽ പെടുത്തി പുറത്താക്കിയ ആളാണ് ഇയാൾ എന്ന് റിക്രൂട്ട്മെന്റ് ബോർഡിനെ ദേവസ്വം അറിയിക്കാതെ ഒളിച്ചു കളി നടത്തിയതിനെ തുടർന്നാണ് റിക്രൂട്ട്മെന്റ് ബോർഡ് പാർട്ടിയുടെ താൽപര്യ പ്രകാരം നിയമനം നടത്തിയതെന്നാണ് ആക്ഷേപം .യഥാർത്ഥ വസ്തുത അറിയിക്കുകയായിരുന്നു വെങ്കിൽ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടത്തുമായിരുന്നില്ല എന്ന വിവരവും പുറത്തു വരുന്നുണ്ട് . താൽക്കാലിക ക്കാരൻ ആയിരിക്കുമ്പോൾ ഗുരുതര കുറ്റം ചെയ്ത നേതാവ് സ്ഥിര നിയമനം നേടിയാൽ എന്തൊക്കെ കാട്ടി കൂട്ടുമെന്നാണ് മറ്റു ജീവനക്കാരും ഭയപ്പെടുന്നത്

Vadasheri Footer