
ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർന്ന രണ്ടു പേർ അറസ്റ്റിൽ.

ചാവക്കാട് : നഗര മധ്യത്തിൽ വെച്ച് ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ . ചാവക്കാട് ആലുംപടി പൂക്കോട്ടും വീട്ടിൽ കണ്ണൻ എന്ന വിപിൻ (42), കടപ്പുറം ബ്ലാങ്ങാട് കറുപ്പം വീട്ടിൽ ശിഹാബുദ്ധീൻ (42) എന്നിവരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികളെ പിടികൂടിയത് പതിനൊന്നു മാസങ്ങകൾക്ക് ശേഷം. കഴിഞ്ഞ വർഷം മെയ് 4ന് രാത്രി ഒൻപതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുല്ലശേരി ഏനാമാക്കൽ വൈശ്യം വീട്ടിൽ കമറുദ്ധീൻ ലോട്ടറി വില്പന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ കയ്യിലുണ്ടായിരുന്ന ബാഗ് തട്ടിയെടു ക്കുകയായിരുന്നു.; ബീഡി കത്തിക്കുന്നതിനായി തീ പെട്ടി ചോദിച്ചെത്തിയ പ്രതികൾ ബാഗ് തട്ടിയെടുത്ത് സ്റ്റാർട്ട് ചെയ്തു നിർത്തിയ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. എസിപി സിനോജ്.ടി.എസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ശരത് സോമൻ, എ എസ് ഐ മണികണ്ഠൻ, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്.ഇ.കെ, പ്രദീപ്, പ്രശാന്ത്, രജിത്ത്, ശിവപ്രസാദ്, രതീഷ്, റോബർട്ട് എന്നിവരും ഉണ്ടായിരുന്നു.