Above Pot

ബി.ആർ.പി ഭാസ്കർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബി.ആർ.പി ഭാസ്കർ (91) അന്തരിച്ചു. വാർധക്യസഹജമായ അസ്വസ്ഥതകളെത്തുടർന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.ഏഴ് പതിറ്റാണ്ട് നീണ്ടുനിന്ന മാധ്യമപ്രവർത്തനമായിരുന്നു ബി.ആർ.പി ഭാസ്കറിന്റേത്.

First Paragraph  728-90

Second Paragraph (saravana bhavan

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും
പത്രാധിപരായി ഭാസ്‌കർ സേവനമനുഷ്ഠിച്ചു. ചെന്നൈയിൽ ദ ഹിന്ദുവിൻ്റെ സഹപത്രാധിപർ (1953-1958), ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ (1959-1963), 1963 മുതൽ 1965 വരെ പാട്രിയറ്റിൻ്റെ സഹപത്രാധിപർ,1965 മുതൽ 1983 വരെ UNI യിൽ പ്രവർത്തിച്ചു.1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആൻഡ്രാപ്രദേശ് ടൈംസിൻ്റെ ഡയറക്ട‌റും കൺസൽറ്റന്റും എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡെ പത്രത്തിലെ ഒരു കോളമിസ്റ്റാണ് ബി.ആർ.പി. ഭാസ്കർ.

ദൂരദർശന് വാർത്തകളും ഫീച്ചറുകളും നിർമ്മിച്ചു നൽകുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്സിന്റെ ഉപദേശകനായി 1989 മുതൽ 1992 വരെ സേവനമനുഷ്ഠിച്ചു. 1994 മുതൽ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയൽ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്രവിശേഷം) എന്ന പരിപാടിയിൽ സക്കറിയയുമായി സഹഅവതാരകനായും പ്രവർത്തിച്ചു. 1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനനം. പിതാവ് ഏ.കെ ഭാസ്ക‌ർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു.

1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ‘ചരിത്രം നഷ്‌ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്ത‌കങ്ങൾ രചിച്ചിട്ടുണ്ട്. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്കാരം 2014 ൽ ബി.ആർ.പി. ഭാസ്കറിനു ലഭിക്കുകയുണ്ടായി. മാതാവ്:മീനാക്ഷി ഭാസ്‌കർ. ഭാര്യ:രമ ബി.ഭാസ്‌കർ. മകൾ ബിന്ദു ഭാസ്ക‌ർ,ബാലാജി.