Post Header (woking) vadesheri

ബി ഗോപാല കൃഷ്ണനെതിരെ പോലീസ് കേസ് എടുത്തു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്‌ണനെതിരെ പൊലീസ് കേസെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കറുടെ നിർദേശപ്രകാരം തൃശൂർ തൃശൂർ ജില്ല കലക്ടറാണ് നടപടിയെടുത്തത്. ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിനാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

Arya bhavan inner

ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് മുന്നണികൾ എന്തുകൊണ്ട് ഹിന്ദുവിനെ സ്ഥാനാർത്ഥിയായി നിർത്തുന്നില്ല എന്നായിരുന്നു ഗോപാലകൃഷ്‌ണന്റെ വാദം. ഇന്ന് രാവിലെ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ബി.ജെ.പി സ്ഥാനാർഥി ഗോപാലകൃഷ്ണണൻ ഇത് ആവർത്തിച്ചിരുന്നു.

Second Paragraph  Sarovaram(working)

വിവിധ രാഷ്ട്രീയ സംഘടനകൾ ഗോപാലകൃഷ്‌ണൻ്റെ പ്രസ്താവനകൾക്കെതിരെ നേരത്തെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.

Third paragraph Saravan bhavan