Above Pot

അഴിഞ്ഞാട്ടക്കാരി വിളി പെണ്‍കുട്ടികളുടെ മാനം കളയുന്നു : വി പി സുഹറ

കോഴിക്കോട്: സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കത്തിന്റെ ‘അഴിഞ്ഞാട്ടക്കാരി’ പരാമര്‍ശത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക വി പി സുഹറയുടെ പ്രതിഷേധം. നല്ലളം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സുഹറ തട്ടം നീക്കി പ്രതിഷേധിക്കുകയായിരുന്നു.കുടുംബശ്രീ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച തിരികെ സ്‌കൂളിലേക്ക് എന്ന പരിപാടിയിലാണ് സുഹറ തട്ടം മാറ്റി പ്രതിഷേധിച്ചത്.

First Paragraph  728-90

Second Paragraph (saravana bhavan

മനുഷ്യർക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമില്ലെ. ഇതെല്ലാം നിഷേധിക്കപ്പെടുന്നതെന്തിനാണ്. ലോകം മുഴുവൻ കേൾക്കുന്ന രീതിയിൽ സ്റ്റേജിൽ കയറി എല്ലാ സ്ത്രീകളും അഴിഞ്ഞാട്ടക്കാരികളാണെന്ന് പറഞ്ഞുകഴിഞ്ഞാൽ അതെങ്ങനെ സഹിക്കാൻ സാധിക്കും. എത്ര പേർ കേൾക്കുന്നതാണ്. അഴിഞ്ഞാട്ടം എന്നതിന് വലിയ അർത്ഥമുണ്ട്. കൂടെ അഴിഞ്ഞാടാൻ വരുന്നത് പുരുഷന്മാരല്ലെ.

വായില്‍ത്തോന്നിയതെല്ലാം വിളിച്ച് പറയാനാണൊ ഇസ്ലാം പഠിപ്പിച്ചിരിക്കുന്നതെന്ന് സുഹറ ചോദിച്ചു. കുറച്ചു കാലം കാന്തപുരം സ്ത്രീകൾക്കെതിരെ പറഞ്ഞു. ഇപ്പോൾ പുതിയ അവതാരമായിട്ടാണ് ഉമർ ഫൈസി എത്തിയിരിക്കുന്നത്. വായിത്തോന്നിയത് വിളിച്ചു പറയുകയുമാണ്’, സുഹറ വിമർശിച്ചു.

തട്ടം മാറ്റിയാല്‍ താന്‍ സുഹറയല്ലാതായി പോകുമോ, നരകത്തിലേക്ക് നേരെ കൊണ്ടുപോകുമോ. നരകത്തില്‍ പോകുന്ന 70 ശതമാനം സ്ത്രീകളാണെന്നാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. പുരുഷന്മാര്‍ എന്ത് ചെയ്താലും അവര്‍ക്ക് ശിക്ഷയില്ല. തലയില്‍ തട്ടമിടാത്ത ആള്‍ക്കാരാണ് നരകത്തില്‍ കൂടുതലെന്നാണ് പഠിപ്പിക്കുന്നതെന്ന് സുഹറ പറഞ്ഞു.

കാലാകാലങ്ങളായും മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉമര്‍ ഫൈസി പറഞ്ഞത് അഴിഞ്ഞാട്ടക്കാരികളാണെന്നാണ് . അഴിഞ്ഞാട്ടം എന്ന് പറയുന്നതിന് പല അര്‍ത്ഥങ്ങളുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സുഹ്‌റ ചൂണ്ടിക്കാണിച്ചു.

തലയില്‍ തട്ടമിട്ടില്ലെങ്കില്‍ സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികളാണ്, അവരെല്ലാം നരകത്തില്‍ പോകുന്നവരാണ് എന്ന് പറയുന്നവരെല്ലാം സ്വര്‍ഗത്തില്‍ പോകുന്ന ആള്‍ക്കാരാണെന്നും സുഹ്‌റ പരിഹസിച്ചു. ഈ പറയുന്നവരെല്ലാം ഇവരെല്ലാവരും തലയില്‍ തൊപ്പി ഇടാത്തതെന്താണെന്നും പുരുഷന്മാര്‍ക്ക് ഇതൊന്നും ബാധകമല്ലേയെന്നും സുഹ്‌റ ചോദിച്ചു.

‘സ്ത്രീയുടെ സൗന്ദര്യം സ്വകാര്യ സ്വത്താണ്, ഭര്‍ത്താവ് മാത്രം കണ്ടാല്‍ മതി. അങ്ങനെയെങ്കില്‍ പുറത്തുപോകുന്ന സ്ത്രീകളെയൊക്കെ പുരുഷന്മാരെന്തിനാണ് നോക്കുന്നത്. പുരുഷന്മാര്‍ക്ക് സൗന്ദര്യമില്ലെ, സ്ത്രീകള്‍ അവരുടെ പിന്നാലെ നടക്കുന്നുണ്ടോ. ഇസ്ലാമില്‍ പുരുഷന്മാരോട് തല താഴ്ത്തി നടക്കാനാണ് പറഞ്ഞിരിക്കുന്നത്. അവരങ്ങനെയാണോ നടക്കുന്നത്, എല്ലാ പെണ്ണിനേയും നോക്കിയല്ലെ നടക്കുന്നത്. മതങ്ങള്‍ മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കില്ല, രാജ്യം ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിസ്സാര പ്രശന്ങ്ങള്‍ പറഞ്ഞ് മതസംഘടനകള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്’; സുഹറ പറഞ്ഞു.

ഒരുപാട്കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നൊരാള്‍ക്ക് അഴിഞ്ഞാട്ടത്തെ കുറിച്ച് അറിയില്ലെ. തലയില്‍ നിന്ന് തട്ടം അഴിഞ്ഞ് വീണാല്‍ അവരെല്ലാം അഴിഞ്ഞാടി നടക്കുകയാണെന്നാണോ അര്‍ത്ഥം. എത്ര പെണ്‍കുട്ടികളെയാണ് മാനം കെടുത്തുന്നത്. എത്ര സ്ത്രീകളാണ് മാനം കെടുന്നത്. മൊത്തത്തില്‍ അവഹേളനമാണ്്. ഇത് കേട്ട് മിണ്ടാണ്ടിരിക്കണോ. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്്. ഇത് അങ്ങനെ വിടാന്‍ പറ്റില്ല. മുസ്ലിം സ്ത്രീകള്‍ എന്ന് പറഞ്ഞാല്‍ അടിമകളാക്കി നിര്‍ത്തുന്നമാതിരിയാണ്. ഇതിനൊന്നും അനുവദിച്ച് കൊടുക്കാാവില്ലായെന്നും സുഹറ പറഞ്ഞു.

അനില്‍ കുമാര്‍ പറഞ്ഞത് വ്യക്തമായ കാര്യങ്ങളാണ്. കുട്ടികള്‍ വിദ്യാഭ്യാസപരമായി മുന്നോട്ട് വരികയും അതോടൊപ്പം അവര്‍ക്ക് അതിന്റേതായ ചിന്താഗതി വരികയും ചെയ്യുന്നുണ്ട്. മതങ്ങള്‍ പറയുന്നത് അവര്‍ കൃത്യമായി അംഗീകരിക്കേണ്ടതല്ല. വ്യാഖ്യാനങ്ങളില്‍ തെറ്റുണ്ടെന്ന് തിരിച്ചറിയുന്നതിനാലാണ് ഈ രീതിയിലൊക്കെ നടക്കുന്നത്. അതിന് നമുക്ക് ചോദ്യം ചെയ്യാന്‍ പറ്റില്ല. ശബരിമലയില്‍ കയറിയ സമയത്ത് നമ്മള്‍ എന്താ ചെയ്തത് മതിലുകള്‍ ഒക്കെ കെട്ടിയില്ലെ. പിന്നെ പിന്മാറിയില്ലെ. ഇടതുപക്ഷത്തിനായാലും വലതുപക്ഷത്തിനായാലും അധികാരം, വോട്ട് അതിലധികം അവര്‍ ആലോചിക്കുന്നില്ല. ഈ വിഷയത്തില്‍ അവര്‍ക്ക് ഒന്നും പറാാനില്ലെന്നും സുഹറ വിമര്‍ശിച്ചു.

ഇറാനിലുണ്ടായ പ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് നോബേല്‍ സമ്മാനം വരെ കിട്ടി. ഇസ്ലാമിക രാജ്യങ്ങളായ പല രാജ്യങ്ങളിലും സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. പല രീതിയിലുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്. കേരളത്തില്‍ ഉള്ളവര്‍ക്കാണ് ഇത്തരത്തിലുള്ള അസ്വസ്ഥത ഉണ്ടാകുന്നത്. മതവും രാഷ്ട്രീയവും കൂടിക്കലരുമ്പോഴാണ് എല്ലാ പ്രശ്നങ്ങളും വരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന് പറയുമ്പോള്‍ എല്ലാവരുടേയും വോട്ട് വാങ്ങിയാണ് ജയിക്കുന്നത്. ആ വോട്ട് ചെയ്ത ഓരോരുത്തര്‍ക്കും അവകാശങ്ങള്‍ ഉണ്ട്. മുസ്ലിം സ്ത്രീകളുടെ മാത്രം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് അംഗീകരിച്ച് കൊടുക്കാന്‍ പറ്റില്ല. മതങ്ങളും രാഷ്്ട്രീയ പാര്‍ട്ടികളും എപ്പോഴാണ് കൂട്ടുകെട്ട് വിടുന്നത് ആ കാലഘട്ടത്തിലെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളുവെന്നും സുഹ്‌റ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരവും വോട്ടും മാത്രം മതി. നവോത്ഥാനത്തിന്റെ ഭാഗമായി കടന്നുപോയിട്ടും ഒന്നും ചെയ്തു തന്നിട്ടില്ല. സിപിഐഎം പോലുള്ള ആള്‍ക്കാരാണ് ഇത് ഏറ്റെടുക്കേണ്ടത്. ഇന്ത്യയില്‍ എട്ടുകോടി മുസ്ലിം സ്ത്രീകള്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്. മുസ്ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളൊന്നും ആര്‍ക്കും വിഷയമല്ല. ഇവര്‍ക്ക് വോട്ട് ബാങ്ക് മാത്രം മതിയെന്നും സുഹറ കുറ്റപ്പെടുത്തി.

തട്ടവും പര്‍ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നുമാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ല. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്‌നമില്ല. സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര്‍ ഫൈസി ഒരു ചാനൽ പരിപാടിയിൽ പറഞ്ഞു

തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങള്‍ കുട്ടിക്കാലം മുതല്‍ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കും. ചിലര്‍ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നു. കമ്യൂണിസ്റ്റ് നിലപാടുകളോട് യോജിപ്പില്ല. മത വിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ അതിന്റെ ദൂഷ്യം തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും സിപിഐഎം നേതാവ് കെ അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഉമര്‍ ഫൈസി പറഞ്ഞു