Header 1 vadesheri (working)

പോലീസിലെ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമെന്ന് സംശയം : ഉമാ തോമസ്

Above Post Pazhidam (working)

കൊച്ചി : നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ എന്ന സംഘടന.യുടെ പരസ്യ പ്രതിഷേധം അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തി എറണാകുളം ഗാന്ധിക്വയറിലാണ് മുൻ എം എൽ എ പി.ടി. തോമസിന്റെ സുഹൃത്തുക്കള്‍ പ്രതിഷേധം നടത്തിയത്

First Paragraph Rugmini Regency (working)

പോലീസിലെ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമെന്ന് സംശയിക്കുന്നതായി ഉമാ തോമസ് അഭിപ്രായപ്പെട്ടു .പിടി തോമസ് കേസില്‍ സത്യസന്ധമായാണ് ഇടപെട്ടതെന്ന് ഉമ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പുലര്‍ച്ചെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തിന് താന്‍ മാത്രമായിരുന്നു സാക്ഷിയെന്നും ഉമ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പി ടി തോമസ് എടുത്തിട്ടുള്ള സത്യസന്ധമായ നിലപാട് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പി ടി അന്ന് പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം അനുഭവിച്ച മാനസിക സമ്മര്‍ദ്ദം ഞാന്‍ മാത്രമേ കണ്ടിട്ടുള്ളൂ. ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ പി ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നു. പിന്നീട് നീതി ഉറപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം സത്യസന്ധമായാണ് പോരാടിയത്. പോലീസിലെ അഴിച്ചുപണി പ്രതികള്‍ രക്ഷപ്പെടാനുള്ള കുതന്ത്രമാണോയെന്ന് സംശയിക്കുന്നു. ഇപ്പോള്‍ കേസ് നടക്കുമ്പോള്‍ പി ടി ഇല്ലാത്ത ദുഃഖം വല്ലാതെ അലട്ടുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോരാട്ടം തുടരുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇവിടെ എത്തിയത്- ഉമ തോമസ് പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

അതേസമയം തങ്ങളുടേത് 5 വര്‍ഷത്തിന് ശേഷം വരുന്ന പ്രതിഷേധമല്ലെന്ന് രവീന്ദ്രന്‍ പറയുന്നു. ആദ്യമായി അതിജീവിതയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് പി ടി തോമസ് ആയിരുന്നുവെന്നും ഇതേ ഗാന്ധി സ്‌ക്വയറില്‍ അദ്ദേഹം സത്യാഗ്രഹം നടത്തിയിരുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു. ഈ വിഷയം ജനശ്രദ്ധയില്‍പ്പെടുത്തിയതും അതിന്റെ ഗൗരവം അധികാരികളെ ബോധ്യപ്പെടുത്തിയതും പി ടി തോമസ് ആയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ആശങ്കപ്പെടുത്തുന്നതാണ് എന്നും അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്നുള്ളതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചത് ആരെല്ലാമാണോ അവരെല്ലാം ശിക്ഷിക്കപ്പെടേണ്ടതാണ് എന്ന് രവീന്ദ്രന്‍ വ്യക്തമാക്കി. നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചവരെല്ലാം ശിക്ഷിക്കപ്പെടേണ്ടവരാണ്. ശരിക്കും പറഞ്ഞാല്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കേണ്ടവരാണ്. ഇവിടെ യഥാര്‍ഥമായിട്ടുള്ള ന്യായപരമായിട്ടുള്ള, ഒരു നീതി അതിജീവിതയ്ക്ക് കിട്ടേണ്ടതാണ് എന്നും രവീന്ദ്രന്‍ പറഞ്ഞു