ചാവക്കാട്: ആയുഷ് മേഖല വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റി
സംഘടിപ്പിച്ച സമര പ്രചരണ ജാഥ ജനുവരി 10 ന് തിരുവനന്തപുരം നെടുമങ്ങാട് സമാപിക്കുമെന്ന് ജാഥ ക്യാപ്റ്റന്‍ കല്ലറ മോഹന്‍ദാസ്, കോ ഓര്‍ഡി നേറ്റര്‍ ഷാജന്‍ കാവീട് എന്നിവര്‍ ചാവക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .
ആയു ര്‍വേദ കമ്പനികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെയും, മെഡിക്കല്‍ ബില്ലിന്റെ പശ്ചാത്തലത്തില്‍ ജീവിതം വഴിമുട്ടിനില്‍ക്കുന്ന പാരമ്പര്യ നാട്ടുവൈദ്യന്മാരുടെയും, തെറാപ്പിസ്റ്റുകള്‍, റെപ്രസെന്റിറ്റീവുമാര്‍, ഹോസ്പിറ്റലുകളിലും, ക്ലീനിക്കുകളിലും പണിയെടുക്കുന്ന തൊഴിലാളികള്‍, പച്ചമരുന്ന് ശേഖരണ വിതരണക്കാര്‍ തുടങ്ങി ആയുഷ് മേഖലക്കാരുടെ ആവശ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് സമരപ്രചരണ ജാഥ.
ആയുഷ് മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടലുകളും തൊഴില്‍ സ്ഥിരത ഇല്ലായ്മയും, ന്യായമായ സേവനവേതന വ്യവസ്ഥ നടപ്പാക്കാത്തതും മേഖലയിലെ തൊഴിലാളികള്‍ പ്രതിസന്ധി നേരിടുന്നതായി ഇവര്‍ വ്യക്തമാക്കി.നാട്ടുവൈദ്യത്തെ ഉള്‍പ്പെടെ തൊഴിലായി സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് 2020ല്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആയുഷ് മേഖലയെ തൊഴിലായി അംഗീകരിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിനെകൊണ്ട് തൊഴിലായി അംഗീകരിപ്പിക്കുന്നതിന്റെ മുന്നോടിയായി പ്രധാനമന്ത്രി, തൊഴില്‍ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പി മന്ത്രി എന്നിവരുമായി കോഓര്‍ഡിനേഷന്‍ കമ്മറ്റി ചര്‍ച്ച നടത്തുന്നതിനോടൊപ്പം നിവേദനം നല്‍കുന്നതിന് വേണ്ട അഭിപ്രായം സ്വരൂപിക്കുന്നതിനും ഫെബ്രുവരിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നും ജാഥ ക്യാപ്റ്റന്‍ പറഞ്ഞു.
പത്തിനആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന വാഹനപ്രചരണ ജാഥ ജനുവരി 5 ന് കാസര്‍ഗോഡ് കെ.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഫ്‌ളാഗ് ഓഫ്‌ചെയ്തത്. ജില്ല കളിലെ സ്വീകരണ യോഗങ്ങളില്‍ എം.എല്‍.എമാര്‍, മറ്റ് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍, രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ജാഥയെ അഭിസംബോധന ചെയ്തുവരുന്നു. സമാപന സമ്മേളനം നെടുമങ്ങാട് ജംഗ്ഷനില്‍ മുന്‍മന്ത്രി സി.ദിവാകരന്‍ ഉദ്ഘാടനം ചെയ്യും.
ആള്‍ ഇന്ത്യ ആയുര്‍വ്വേദ എംപ്ലോയീസ് & തെറാപ്പിസ്റ്റ് അസ്സോസിയേഷന്‍, സ്‌റ്റേറ്റ് ആയുര്‍വ്വേദ സെന്‍ന്റേറ്റീവ് & വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ (സര്‍വ്വ), ആയുഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലും, എന്‍.എ.എം.കെ ഫൗണ്ടേഷന്‍, അനുഗ്രഹമിത്ര സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സമരപ്രചരണ ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. ജാഥ സംഘാടകരും അഗങ്ങളുമായ ബോബി വര്‍ഗീസ്, ജുജ എം, എ സി തിലകന്‍, എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.