Post Header (woking) vadesheri

ആയൂർവ്വേദ സെമിനാർനടത്തി

Above Post Pazhidam (working)

ഗുരുവായൂർ ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആയുർവ്വേദ സെമിനാർ നടത്തി.
നാരായണീയം ഹാളിൽ നടന്ന ആയുർവ്വേദ സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.ദേവസ്വം വേദ സംസ്കാര പ0ന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി ആശംസ നേർന്നു.

Arya bhavan inner


സെമിനാറിൽ
ഡോ.സുബിൻ വൈദ്യ മഠം (പ്രൊഫസർ, കോട്ടക്കൽ ആയൂർവ്വേദ കോളേജ്),ഡോ. മുത്തുലക്ഷ്മി (മുൻ .പ്രോ വൈസ് ചാൻസലർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.ആലത്തിയൂർ നാരായണൻ നമ്പി
( പ്രിൻസിപ്പാൾ, അഷ്ടാംഗം ആയൂർവ്വേദ കോളേജ്) മോഡറേറ്ററായി.

Second Paragraph  Sarovaram(working)

  വിവിധ ആയുർവ്വേദ കോളേജിലെ അമ്പതിലേറെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്കെല്ലാം ദേവസ്വം സർട്ടിഫിക്കറ്റുകൾ നൽകി.

Third paragraph Saravan bhavan