കക്കൂസ് നിർമിക്കാൻ പണമില്ല , ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ വീതം ഗുരുവായൂർ ദേവസ്വത്തിന്റെ ധനസഹായം
ഗുരുവായൂർ : കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്തർക്ക് പ്രവേശനം ഇല്ലാതായതോടെ നിത്യ നിദാന ചിലവുകൾക്ക് കഷ്ടപ്പെടുന്ന കേരളത്തിലെ ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ കൈത്താങ്ങ് ,സംസ്ഥാനത്തെ ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ വെച്ച് നൽകാനാണ് ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചത് . ഭരണ സമിതി യോഗത്തിൽ ചെയർമാൻ അഡ്വ: കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു . ഭരണ സമിതി അംഗങ്ങളായ ഇ പി ആർ വേശാല , അഡ്വ കെ വി മോഹന കൃഷ്ണൻ ,കെ .അജിത് ,കെ വി ഷാജി ,എ വി പ്രശാന്ത് , അഡ്മിനി സ്‌ട്രേറ്റർ ടി ബ്രിജാകുമാരി എന്നിവർ പങ്കെടുത്തു .
ഒരു കോടി രൂപയാണ് ഇതിനായി ദേവസ്വം ചിലവഴിക്കുന്നത് . അതെ സമയം തെക്കേ നടയിലെ കക്കൂസ് നിർമാണത്തിനായി ഭക്തരിൽ നിന്ന് പണം ആവശ്യപ്പെട്ട് മാധ്യമങ്ങളിൽ വാർത്ത നൽകിയത് ഇതേ ദേവസ്വം തന്നെയാണ് .ഗുരുവായൂരിൽ കക്കൂസ് നിർമിക്കാൻ പണമില്ലാത്തവരാണോ മറ്റു ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നത് എന്ന ചോദ്യമാണ് ഭക്തർ ഇപ്പോൾ ഉന്നയിക്കുന്നത്