
അയല്‍വാസിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റിൽ

ചാവക്കാട്: തെക്കേ മദ്രസ ബീച്ചിനു സമീപം അയല്‍വാസിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. തെക്കേ മദ്രസ ബീച്ചിനു സമീപം ചങ്ങാശ്ശേരി മുസ്തഫ(മുത്തു 40)യെ ആണ് അറസ്റ്റു ചെയ്തത്. വീട്ടുവളപ്പില്‍ തെങ്ങിന്‍തൈ വക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഇയാള്‍ അയല്‍വാസിയായ പെലക്കാട്ടില്‍ മുസ്തഫ(44)യെ ആക്രമിച്ചത്.

കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം.പരിക്കേറ്റ മുസ്തഫയുടെ മുന്‍പരിയിലെ രണ്ട് പല്ല് നഷ്ടപ്പെട്ടു. സംഭവത്തിനുശേഷം പ്രതി പല സ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എസ്‌ഐ.ശരത് സോമന്‍, ജിഎഎസ്‌ഐ അന്‍വര്‍ സാദത്ത്, സിപിഒ ജി.അരുണ്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.