Post Header (woking) vadesheri

അയച്ച പാഴ്സലുകൾ നഷ്ടപ്പെട്ടു , വിലയും 30,000 രൂപ നഷ്ടവും നൽകണമെന്ന് ഉപ ഭോക്തൃ കോടതി

Above Post Pazhidam (working)

തൃശൂർ : അയച്ച പാഴ്സലുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാവക്കാട് കെ സി കോംപ്ലെക്സിലെ ന്യൂ കേരള ഗിഫ്റ്റ് ഹൗസ് മാനേജിങ്ങ് പാർട്ണർ ഫഹദ് നാരാണത്ത് ഫയൽ ചെയ്ത ഹർജിയിലാണ് ഫാസ്റ്റ് ഏൻ്റ് സേഫ് ട്രാൻസ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ കൊച്ചിയിലെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും തൃശൂരിലെ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്.

Arya bhavan inner

പാനിപ്പറ്റിൽ നിന്ന് തൃശൂരിലേക്ക് 40,195 രൂപ വില വരുന്ന ചവിട്ടികളും ചവിട്ടി വെക്കുവാനുള്ള റാക്കുകളും അയച്ചിരുന്നു . എന്നാൽ ഇപ്രകാരം അയച്ചപാഴ്‌സ ലുകൾ ഫഹദിന് ലഭികാത്തിരുന്ന തിനെ . തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Second Paragraph  Sarovaram(working)

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട്
സി.ടി.സാബു ,മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ ത്യശൂർ ഉപഭോക്തൃ കോടതി എതൃകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് വിലയിരുത്തി ഹർജിക്കാരന് ഉൽപ്പന്നങ്ങളുടെ വിലയായ 40195 രൂപയും നഷ്ടപരിഹാരമായി 30000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Third paragraph Saravan bhavan