
അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിച്ച വരാണ് ഇടതു സർക്കാർ

ഗുരുവായൂർ : പെൻഷൻകാരെ കേരള സർക്കാർ പൂർണ്ണമായും വഞ്ചിച്ചു,അർഹതപ്പെട്ട അവകാശങ്ങൾ പോലും നിഷേധിച്ച ഇടതു ഭരണമാണ് ഇന്ന് കേരളത്തിൽ എന്ന് വി ടി ബലറാം പ്രസ്താവിച്ചു. കെ എസ് എസ് പി എ ജില്ലാ സമ്മേളനം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിടി ബലറാം.

ജില്ലാ പ്രസിഡണ്ട് കെ.ജി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തൃശ്ശൂർ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ്.ജോസഫ് ടാജറ്റ് മുഖ്യപ്രഭാഷണം നടത്തി മുൻ യുഡിഎഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. ബാലൻ സംസ്ഥാന സെക്രട്ടറി ടി എം കുഞ്ഞുമൊയ്‌ദീൻ,ജയറാം. കെ.ബി,പി.എസ് സുന്ദരൻ എം. സി പോളച്ചൻ,എം.എഫ് ജോയ് ടി.വനജ,വി. കെ ജയരാജ് എന്നിവർ പ്രസംഗിച്ചു
തുടർന്നു നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനത്തിൽ സംസ്ഥാന മഹിളാ കോൺഗ്രസ് സെക്രട്ടറിയും വേലൂർ പഞ്ചായത്ത് പ്രസിഡണ്ടും കൂടിയായ സ്വപ്ന രാമചന്ദ്രൻ കൗൺസിലർ പി. കെ മഹിജ എ. എസ് നാദി റ, കെ സരോജിനി. കൊച്ചു ത്രേസ്യ മുരിങ്ങത്തേരി,ബ്രില്ലിയന്റ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു

