Header 1 vadesheri (working)

പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ദർശന സമയം ഒരു മണിക്കൂർ കൂട്ടി

Above Post Pazhidam (working)

ഗുരുവായൂർ : ഭക്തജനങ്ങളുടെ സൗകര്യാർത്ഥ്യം എല്ലാ പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ ശുപാർശ കത്ത് പരിഗണിച്ചാണ് ഭരണസമിതി തീരുമാനം. തീരുമാനം നാളെ മുതൽ നടപ്പാകും.

First Paragraph Rugmini Regency (working)

എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഓണം, ക്രിസ്മസ് സ്കൂൾ അവധിക്കാലത്തും മറ്റു പൊതു അവധി ദിനങ്ങളിലും ഇനി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30ന് തുറന്ന് ശീവേലി കഴിഞ്ഞ് ഭക്തരെ പ്രവേശിപ്പിക്കും. നിലവിൽ വൈകുന്നേരം നാലര മണിക്ക് നടതുറന്ന് ശീവേലി കഴിഞ്ഞായിരുന്നു ഭക്തർക്ക് പ്രവേശനം. ഉച്ചകഴിഞ്ഞ് 3.30ന് നട തുറക്കുന്നതോടെ ദർശനസമയം ഒരു മണിക്കൂർ കൂടി ഭക്തർക്ക് അധികമായി ലഭിക്കും. കൂടുതൽ ഭക്തർക്ക് ഭഗവദ് ദർശനം സാധ്യമാക്കാനാണ് ഭരണസമിതി തീരുമാനം.

Second Paragraph  Amabdi Hadicrafts (working)