Header 1 = sarovaram
Above Pot

പൊതു ഒഴിവ് ദിനങ്ങളിൽ ഗുരുവായൂരിൽ സ്പെഷ്യൽ ദർശനം ഒഴിവാക്കി

ഗുരുവായൂർ : വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 23 ( നാളെ) മുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണിവരെ സ്പെഷ്യൽദർശനം ഒഴിവാക്കും.

വൈശാഖ മാസം അവസാനിക്കുന്ന മെയ് 19 വരെയാണ് ഈ ക്രമീകരണം. പൊതുവരി നിൽക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം സാധ്യമാക്കുന്നതിന് ദേവസ്വത്തോട് സഹകരിക്കണമെന്ന് ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു

Vadasheri Footer