Above Pot

കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം.

കോഴിക്കോട്: പുല്ലൂരാം പാറയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് .  രണ്ട് മരണം. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് സ്ത്രീകളാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു.

ഗുരുവായൂർ: റോഡിൽ അബോധാവസ്ഥയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. 55 വയസ്സ് പ്രായം തോന്നിക്കുന്നയാളെ ഇന്ന് രാവിലെ 11 മണിയോടെയാണ് ഗുരുവായൂർ മാഞ്ചിറ റോഡിൽ അബോധാവസ്ഥയിൽ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് ഇയാളെ

മലപ്പുറം പരാമർശം, ചീഫ് സെക്രട്ടറിയേയും ഡി ജി പി യെയും വിളിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അസാധാരണ നീക്കവുമായി ഗവർണ്ണർ. മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ ആവശ്യപ്പെട്ടു.

ലഹരി കേസ് : ശ്രീനാഥ് ഭാസി ,പ്രയാഗ മാര്‍ട്ടിൻ എന്നിവരെ ചോദ്യം ചെയ്യും

കൊച്ചി : ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി. കെ .എസ്. സുദർശൻ. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കും.

ലെനോവ ഫോണിന് തകരാർ , വിലയും 20,000 രൂപ നഷ്ടവും നൽകണമെന്ന് കോടതി

തൃശൂർ : മൊബൈൽ ഫോണിന് തകരാറാരോപിച്ച്‌ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അവണൂർ സ്വദേശി കുന്നപ്പിള്ളി വീട്ടിൽ സൈജൻ കെ.ടി. ഫയൽ ചെയ്ത ഹർജിയിലാണ് ബാംഗ്ളൂരുള്ള ലെനോവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ ഇപ്രകാരം വിധിയായതു്.

കറാച്ചി വിമാന താവളത്തിന് സമീപം സ്ഫോടനം, മൂന്ന് വിദേശികൾ കൊല്ലപ്പെട്ടു.

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. മൂന്നു വിദേശപൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ രണ്ടു

രാസ ലഹരി ഫാക്ടറി, 1814 കോടി രൂപ വിലവരുന്ന അസംസ്കൃത പദാർത്ഥങ്ങളും കണ്ടെത്തി

ഭോപ്പാൽ: വൻതോതിൽ രാസ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറി മദ്ധ്യപ്രദേശിൽ കണ്ടെത്തി. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിന് സമീപത്താണ് കോടികളുടെ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 1814 കോടി രൂപ വിലവരുന്ന

മമ്മിയൂർ നവരാത്രി മഹോത്സവം

ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ പ്രത്യേകം തയ്യാറാക്കിയ സരസ്വതീമണ്ഡപത്തിൽ തൊഴുവാനും, വഴിപാടുകൾ നൽകുന്നതിനുമായി ഭക്തജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെടുന്നു ക്ഷേത്ര നടരാജ മണ്ഡപത്തിൽ രാവിലെ മുതൽ സംഗീതാർച്ചന, വൈകിട്ട്

എ ഡി ജി പി  എം ആർ.അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം ∙ ഒടുവിൽ സി പി ഐ യുടെ സമ്മർദം ഫലിച്ചു.എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. ഇതു സംബന്ധിച്ച തീരുമാനത്തിനായി മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി. നിയമസഭാ സമ്മേളനം നാളെ

മലപ്പുറവും ,കോഴിക്കോടും വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണം

മഞ്ചേരി: കേരളത്തില്‍ പതിഞ്ചാമത് ജില്ലവേണമെന്ന് പി വി അൻവർ എം എൽ എയുടെ സാമൂഹ്യകൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. രാഷ്ട്രത്തിന്റെ ഐക്യമാണ് പ്രധാനമെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് നയം രൂപീകരിച്ച് മുന്നോട്ട് പോകുമെന്നും