Header 1 vadesheri (working)

ഗുരുവായൂരിലെ മോഷണ പരമ്പര, പ്രതി അറസ്റ്റിൽ.

ഗുരുവായൂർ: ഗുരുവായൂർ മേഖലയിൽ മാല മോഷണ പരമ്പര നടത്തിയ പ്രതി പിടിയിൽ. താനൂർ സ്വദേശി രാമനാട്ടുകരയിൽ താമസിക്കുന്ന മൂർക്കാടൻ പ്രദീപിനെയാണ് (45) അറസ്റ്റ് ചെയ്തത്. വിവിധ സംഭവങ്ങളിലായി 15 പവനോളം സ്വർണം ഇയാൾ കവർന്നിരുന്നു. കഴിഞ്ഞ സെപ്തംബറിൽ

ഗുരുവായൂർദേവസ്വം ഭരണസമിതി പിരിച്ചു വിടണം.

ഗുരുവായൂർ : നൂറ്റാണ്ടുകളായി നടന്നു വരുന്ന ഗുരുവായൂർ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ വേണ്ടന്ന് വെച്ച് ക്ഷേത്രചൈതന്യത്തിന് ലോപംവരുത്താൻ നേതൃത്വം കൊടുക്കുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി പിരിച്ചു വിടണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ഭൂലോക

ചെമ്പൈ സംഗീതോൽസവം: സംഗീതാർച്ചന തുടങ്ങി

ഗുരുവായൂർ :ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിഞ്ഞു.ഭക്തി നിറവിൽസംഗീതാർച്ചനയ്ക്ക് തുടക്കമായി. ഇന്നു രാവിലെ ക്ഷേത്ര ശ്രീകോവിലിലിൽ നിന്നും പകർന്നെത്തിച്ച ദീപം ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈസംഗീത മണ്ഡപത്തിലെ

പുതിയ വർഷത്തെ കലണ്ടർ ഗുരുവായൂർ ദേവസ്വം  പുറത്തിറക്കി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളും ഉൽസവാദി ചടങ്ങുകളും ആധികാരികമായും സമഗ്രമായും അറിയാൻ ഗുരുവായൂർ ദേവസ്വം കലണ്ടർ പുറത്തിറക്കി.2025വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടറിൻ്റെ പ്രകാശനം ഇന്ന് ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ

ചെമ്പൈ സംഗീതോത്സവം ഉത്ഘാടനം ചെയ്തു. സംഗീതാർച്ചന നാളെ മുതൽ

ഗുരുവായൂർ: ഏകാദശിക്ക് മുന്നോടിയായ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി. മന്ത്രി ആർ. ബിന്ദു സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ് എ. കന്യാകുമാരിക്ക് മന്ത്രി നൽകി. സംസ്ഥാന സർക്കാരിൻ്റെ മികച്ച ഗായകനുള്ള

നാട്ടാന പരിപാലന മാർഗ്ഗരേഖ,ഗുരുവായൂരിലെ ആചാരങ്ങൾക്ക് തടസ്സം

ഗുരുവായൂർ: കോടതിയുടെ മാർഗ രേഖ പ്രകാരം രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ എഴുന്നള്ളിപ്പിന് വിലക്കുള്ളതിനാൽ ഏകാദശി ദിവസം പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പിന് തടസമുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ. ഇക്കാര്യം വിശദീകരിച്ച്

ഉദയാസ്തമന പൂജ വിവാദം, ദേവസ്വത്തെ അപകീർത്തിപ്പെടുത്താനെന്ന്.

ഗുരുവായൂർ: ഏകാദശി നാളിലെ ഉദയാസ്തമന പൂജ മറ്റൊരു ദിവസത്തേക്ക് മാറ്റിയത് വിവാദമാക്കുന്നത് ദേവസ്വത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് ദേവസ്വം ഭരണസമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഏകാദശി ദിവസം മണിക്കൂറുകൾ വരിനിന്ന് ദർശനം

മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ 5ലക്ഷം കൂടുതൽ വോട്ടുകൾ എണ്ണിയെന്ന്.

മുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ പൊരുത്തക്കേടുകളെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമായ ദി വയറാണ് കണക്കിലെ പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോള്‍ ചെയ്തതിനെക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍

നാട്ടികയിൽ അഞ്ച് പേരുടെ മരണം, ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു.

ഗുരുവായൂർ : നാട്ടികയില്‍ ഉറങ്ങി കിടന്ന നാടോടി സംഘത്തിനിടയിലേക്ക് ലോറി കയറി 5 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവര്‍ ജോസ്(54)

ലക്ഷദീപ പ്രഭയിൽ ഗുരുവായൂർ.

ഗുരുവായൂര്‍: ലക്ഷദീപ പ്രഭയില്‍ ഗുരുവായൂര്‍ ക്ഷേത്രാങ്കണം.ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള വിളക്കിന്റെ 15-ാം ദിവസമായ തിങ്കളാഴ്ച ഗുരുവായൂര്‍ അയ്യപ്പ ഭജന സംഘത്തിന്റേതായിരുന്നു, വിളക്കാഘോഷം. നെയ്യിലും, എണ്ണയിലുമായി