Header 1 vadesheri (working)

എ ടി എം കൗണ്ടറിൽ നിന്നും ലഭിച്ച പണം ഉടമക്ക് നൽകി യുവാക്കൾ.

Above Post Pazhidam (working)

ഗുരുവായൂർ : എടിഎം കൗണ്ടറിൽ നിന്ന് ലഭിച്ച പതിനായിരം രൂപ ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ മാതൃകയായി.ഗുരുവായൂർ നെന്മിനി സ്വദേശികളായ പാർത്ഥനും ഗോകുൽ കൃഷ്ണയുമാണ് സത്യസന്ധതയിൽ മാതൃകയായത്. ഗുരുവായൂർ പോസ്റ്റോഫീസ് എടിഎം കൗണ്ടറിൽ നിന്നും ലഭിച്ച 10000 രൂപയാണ് ഇരുവരും ഉടമയ്ക്ക് തിരിച്ചു നൽകിയത്.മറ്റം സ്വദേശിയുടെ പണമാണ് എ ടി എമ്മിൽ നഷ്ടപ്പെട്ടത്.
ഗുരുവായൂർ ദേവസ്വം തപാൽ സെക്ഷൻ അസിസ്റ്റന്റ് മാനേജർ തുപ്പത്ത് ഉണ്ണികൃഷ്ണന്റെ മകനാണ് പാർത്ഥൻ. റിട്ടയേഡ് ദേവസ്വം ജീവനക്കാരൻ പീച്ചിലി രാജന്റെ മകനാണ് ഗോകുൽ കൃഷ്ണൻ.
ഗുരുവായൂർ പോസ്റ്റ് ഓഫീസ് ജീവനക്കാർ ഉപഹാരം നൽകി അനുമോദിച്ചു.പോസ്റ്റ്‌ മാസ്റ്റർ കെ. ജെ.ക്ലിന്റ് , പോസ്റ്റൽ ഇൻസ്‌പെക്ടർ അശ്വതി, മറ്റ് പോസ്റ്റൽ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

First Paragraph Rugmini Regency (working)