Post Header (woking) vadesheri

സഹോദരിമാരുടെ ആത്മഹത്യ, ഗുരുവായൂർ ദേവസ്വത്തിന്റെ അനാസ്ഥ

Above Post Pazhidam (working)

ഗുരുവായൂർ :  വടക്കാഞ്ചേരി മുള്ളൂർ ക്കര യിൽ മൂന്ന് വായോധിക സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവ ത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ അനാസ്ഥയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ഗാന്ധി ദർശന വേദി ആവശ്യപെട്ടു.

Arya bhavan inner

മുള്ളൂർക്കര മണ്ഡലം കുന്നത്ത്  മഠത്തിൽ  പറമ്പിൽ വീട്ടിൽ ദേവകി (83) . ജാനകി (80) സരോജിനി (72) വിഷം കഴിച്ച് ആത്മ ഹത്യ ചെയ്തത്. മൂവരും അവിവാഹിതകളായിരുന്നു. നാല് വർഷം മുമ്പ് ഇവരുടെ സ്വന്തമായ വീടും, ഭൂമിയും ഗുരുവായൂരപ്പന് എഴുതി വച്ചിരുന്നു. തുടർന്ന് പിന്നീട് താമസംഗുരുവായൂർ ദേവസ്വത്തിന്റെ വൃദ്ധ സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് അവിടെത്തെ സാഹചര്യങ്ങൾ മോശമായതിനെ തുടർന്ന്   അവരുടെ വീട്ടീലേക്ക് തന്നെ അവർ തിരിച്ച് പോകുകയും ചെയ്തു. .

Second Paragraph  Sarovaram(working)

പ്രായത്തിന്റെ അവശത യും, ബന്ധു പരിമിതിയും, രോഗാവസ്ഥയും മൂലംഎല്ലാം ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിച്ച് ശിഷ്ടകാലം ഭഗവാന്റെ അരികിൽ തന്നെ കഴിയാമെന്ന ആഗ്രഹത്തിൽ  ജീവിക്കുന്നവരെ  ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്ന് യോഗം ആവശ്യപെട്ടു.

Third paragraph Saravan bhavan

യൂണിറ്റ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷനായി. ജയരാജ് ഗുരുവായൂർ ,പി.ശ്രീനാരായണൻ ,ശ്രീദേവിബാലൻ,എ.ബാബുരാജ്,വി.മുരളി, രാജുപിനായർഎന്നിവർ സംസാരി ച്ചു.

First Paragraph Jitesh panikar (working)