റാങ്ക് ജേതാവ് ആതിര വിഷ്ണു ദേവിന് ചാവക്കാട്ട് പൗരസ്വീകരണം
ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ. (സംസ്കൃതം) പരീക്ഷയിൽ ചാവക്കാട് നിന്ന് ഇദംപ്രഥമമായി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആതിര വിഷ്ണു ദേവിന് ചാവക്കാട് പൗരാവലി സ്വീകരണം നൽകി.
ചാവക്കാട് മർച്ചന്റ്സ് ഹാളിൽ നടന്ന സ്വീകരണ സമ്മേളനം മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ഡോക്ടർ റെൻഷി രെഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.
ഡോ:പി.വി.മധുസൂദനൻ,
ഡോ: കെ.എസ്. കൃഷ്ണകുമാർ, കെ.കെ.സുധീരൻ, കെ.വി.സത്താർ, ഫിറോസ് തൈപ്പറമ്പിൽ, കെ.എസ്. ശ്രുതി, ജോജി തോമസ്, കെ.എഛ്. ഷാഹുൽ ഹമീദ്, മിസ്രിയ മുസ്താഖലി, ഷെബീർ ശോഭ ഡിജിമാക്സ്, ചിദംബരനാഥൻ,
ആർ.ടി. ഗഫൂർ, എം.ബി. സുധീർ തുടങ്ങിയവർ സംസാരിച്ചു. ആതിര വിഷ്ണു ദേവ് മറുമൊഴി രേഖപ്പെടുത്തി.
ബദറുദ്ദീൻ ഗുരുവായൂർ സ്വാഗതവും പി.വി.പീറ്റർ നന്ദിയും പറഞ്ഞു. കോൺഗ്രസ് നേതാവും ചാവക്കാട് നഗരസഭാ മുൻ കൗൺസിലറുമായ കെ എസ് ബാബു രാജിന്റെ മകളാണ് . കഴിഞ്ഞ നഗര സഭ തിരഞ്ഞെടുപ്പിൽ മുതുവട്ടൂർ വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു