Header 1 = sarovaram
Above Pot

ചെമ്പൈ സംഗീതോത്സവം, ആസ്വാദകരുടെ മനം നിറച്ച് ‘സ്ത്രീ – താൾ – തരംഗ് ‘

ഗുരുവായൂർ : പല ശ്രുതികളിലുള്ള ആറ് വ്യത്യസ്ത ഘടങ്ങൾ ഒരുമിച്ച് ചേർന്ന വാദനാ വിസ്മയം ചെമ്പൈ സംഗീതോത്സവ വേദിയിൽ നവ്യാനുഭവമായി. ചെമ്പൈ സംഗീതോൽസവത്തിൻ്റെ ആറാം ദിവസമായ ഇന്ന് സുകന്യ രാംഗോപാൽ ആൻ്റ് പാർടി അവതരിപ്പിച്ച ആദ്യ വിശേഷാൽ കച്ചേരിയായ സ്ത്രീ – താൾ – തരംഗാണ് ആസ്വാദനർക്ക് മധുരാനുഭവം പകർന്നത്. കച്ചേരിയിൽ പങ്കെടുത്തവരെല്ലാം വനിതാകലാകാരികളെ ന്ന പ്രത്യേകതയും ഉണ്ടായിരുന്നു.ഘടവാദനത്തിൽ പ്രതിഭ തെളിയിച്ച സുകന്യ റാം ഗോപാലിൻ്റെ സംഭാവനയാണ്
“ഘട തരംഗ് ‘.

രീതി ഗൗള രാഗത്തിൽ ഗുരുവായൂരപ്പനേ അപ്പൻ എന്ന് തുടങ്ങുന്ന അoബുജം ക്യഷ്ണയുടെ കൃതിയോടെ കച്ചേരി തുടങ്ങി.ആദി താളം .
കുന്തള വരാളി രാഗത്തിലുള്ള സ്വന്തം കൃതി ഘടത്തിൽ വായിച്ചു. തുടർന്ന് ദുർഗാരാഗത്തിൽ രാഗം താനം പല്ലവി.ആദി താളം.

Astrologer

ഗംഭീരനാട്ട രാഗത്തിൽ കലിംഗ നർത്തന തില്ലാനയായിരുന്നു പിന്നീട്.ഒരു മണിക്കൂർ ആസ്വാദകരുടെ മനം കവർന്ന പ്രകടനമായിരുന്നു സുകന്യയുടെയും സഹപ്രവർത്തകരുടെയുംആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് കലാകാരിയാണ് സുകന്യ രാംഗോപാൽ. വിശേഷാൽ കച്ചേരിയിൽ സുകന്യ ക്കാപ്പം പുല്ലാങ്കുഴലിൽ വാണിമഞ്ചുനാഥ് വീണയിൽ വൈ.ജി.ശ്രീലത മൃദംഗത്തിൽ ജി.ലക്ഷ്മി, മുഖർശംഖിൽ ഭാഗ്യലക്ഷ്മി എം.കൃഷ്ണയും പക്കമേളം ഒരുക്കി..

Vadasheri Footer