Header 1 vadesheri (working)

അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ല : ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി: കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ സര്‍വകലാശാലയോട് ചോദ്യവുമായി ഹൈക്കോടതി. എങ്ങനെയാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ല. അധ്യാപക നിയമനത്തിന് മികവില്‍ വിട്ടുവീഴ്ച്ച ചെയ്യരുത്. സർവകലാശാലയ്ക്ക് മറ്റൊരു നിലപാടാണെന്ന് തോന്നുന്നതായും കോടതി പറഞ്ഞു. പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.

First Paragraph Rugmini Regency (working)

റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്കറിയയാണ് ഹര്‍ജി നൽകിയത്. കേസിൽ നിയമന നടപടികൾ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. പ്രിയ വർഗീസിന് യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയമില്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസിയും നിലപാടറിയിച്ചിരുന്നു.

Second Paragraph  Amabdi Hadicrafts (working)

സ്റ്റുഡന്‍റ് ഡയറക്ടർ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ യോഗ്യതയായി കണക്കാക്കാൻ കഴിയുകയുള്ളു. സർവ്വകലാശാല ചട്ടം അനുസരിച്ച് സ്റ്റുഡന്‍റ് ഡീൻ അനധ്യാപക തസ്തികയാണെന്നുമാണ് നിലപാട്. എന്നാൽ പ്രിയ വർഗീസിന് മതിയായ യോഗ്യതയുണ്ടെന്നും നിലവിൽ നിയമന നടപടി ആയിട്ടില്ലെന്നുമാണ് സർവ്വകലാശാല കോടതിയെ അറിയിച്ചത്.