Header 1 vadesheri (working)

ചാവക്കാട് മരണപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ റവന്യൂ മന്ത്രി കെ രാജൻ എത്തി

Above Post Pazhidam (working)

ചാവക്കാട് : തെക്കൻ പാലയൂരിൽ പത്താഴകുഴിയിലെ ചെളിയിൽ വീണ് മരിച്ച വരുൺ, മുഹസീൻ, സൂര്യ എന്നീ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ റവന്യൂ മന്ത്രി കെ രാജൻ എത്തി. സർക്കാരിന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായം കുടുംബാംഗങ്ങൾക്ക് എത്തിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പ് നൽകി. മരണപ്പെട്ട കുട്ടികളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിഷയം മന്ത്രിസഭായോഗത്തിൽ ഉന്നയിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കും.

First Paragraph Rugmini Regency (working)

നിലവിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ചും മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും സംബന്ധിച്ചും എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ 28 ന് ചാവക്കാട് കാളമന കായലിലെ പത്താഴകുഴിയിൽ താഴ്ന്ന് മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കണം എന്നും,അപകടത്തിന് കാരണം ആയ ബണ്ടിനോട് ചേർന്ന് പുഴയിൽ കൃത്രിമമായി നിർമ്മിച്ച പത്താഴ കുഴിയേ കുറിച്ച് അതാത് മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം എന്നും ആവശ്യപെട്ട് ഇൻകാസ് പ്രവർത്തകർ ആയ സി.സാദിഖ് അലി, നവാസ് തെക്കും പുറം, സാദിഖ് പാലയൂർ എന്നിവർ റവന്യു മന്ത്രി കെ രാജന് നിവേദനം നൽകി

Second Paragraph  Amabdi Hadicrafts (working)