
ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥ, യൂത്ത് കോൺഗ്രസ്സ് ധർണ നടത്തി

ഗുരുവായൂർ : നഗരസഭ ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മെയിൽ തെറാപ്പിസ്റ്റിനെ അടിയന്തിരമായി നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് കെ കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. സൂരജ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം സെക്രട്ടറി വി.എസ് നവനീത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഒ.കെ. ആർ മണികണ്ഠൻ, കെ.പി.എ. റഷീദ്,രേണുക ശങ്കർ, ബാലൻ വാറണാട്ട്,റെയ്മണ്ട് മാസ്റ്റർ, സ്റ്റീഫൻ ജോസ്, പ്രതീഷ് ഓടാട്ട്, സി അനിൽകുമാർ, മിഥുൻ പൂക്കൈതക്കൽ, സുഷാ ബാബു, രാജലക്ഷ്മി എം.വി, എന്നിവർ സംസാരിച്ചു. പ്രതിഷേധ സമരത്തിന് പി ആർ പ്രകാശൻ, കെ ആർ സുബീഷ്, കൃഷ്ണദാസ് പൈക്കാട്ട്,ഡിപിൻ ചാമുണ്ടെശ്വരി, അക്ഷയ് മുരളീധരൻ, ഹരികൃഷ്ണൻ, ആർ എ ജബ്ബാർ,എ.സതീഷ് കുമാർ, രാകേഷ് എന്നിവർ നേതൃത്വം നൽകി
