Above Pot

ആശുപത്രി കാന്റീനുകളിൽ പഴകിയ ഭക്ഷണം , കൂടുതൽ രോഗികളെ സൃഷ്ടിക്കാനെന്ന് സംശയം

ചാവക്കാട് : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും ആശുപത്രി കാന്റീനുകളിലും പരിശോധന നടത്തി. 9 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഓവുങ്ങൽ ഫാസ് ഫാസ്റ്റ് ഫുഡ്, ഓവുങ്ങൽ അറേബ്യൻ മന്തി,മുതുവട്ടൂർ നാഷണൽ പാരഡൈസ്, ഹോട്ടൽ സൽക്കാര, സൗത്ത് ബൈപ്പാസ് ചിക്കിംഗ്, ഹയാത്ത് ഹോസ്പിറ്റലിന് സമീപമുള്ള ഹിറ റസ്റ്റോറന്റ് , രാജ ഹോസ്പിറ്റൽ കാന്റീൻ, ചാവക്കാട് താലൂക്ക് ആശുപത്രി കാന്റീൻ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത് .

First Paragraph  728-90

Second Paragraph (saravana bhavan

പഴകിയ ചോറ്, ചിക്കൻ കറി,മീൻകറി,എണ്ണ, അൽഫാം ചിക്കൻ, മയോണൈസ്, ഷവർമ എന്നിവയാണ് പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ എം. ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പഴകിയ പദാർത്ഥങ്ങൾ കണ്ടെടുത്ത സ്ഥാപനങ്ങള്‍ക്ക് നേരെ നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു.

അതെ സമയം ഇതിൽ പലഹോട്ടലുകളിൽ നിന്നും സ്ഥിരമായി പഴകിയ ഭക്ഷണം നഗര സഭ പിടിച്ചടുക്കാറുണ്ട് , എന്നിട്ടും ഭയം കൂടാതെ പഴകിയ ഭക്ഷണം വിൽപന നടത്താൻ ധൈര്യം കാണിക്കുന്നത് നഗര സഭയുടെ നടപടിയെ ഭയമില്ലാത്തത് കൊണ്ടാണ് . നിസാര തുക പിഴ അടച്ചാൽ പ്രശനം അവസാനിക്കും. പഴകിയ ഭക്ഷണം പിടികൂടുന്ന ഹോട്ടലുകൾ കുറച്ചു ദിവസം അടച്ചിടേണ്ടി വരുമെന്ന സ്ഥിതി വന്നാൽ എല്ലാവരും നല്ല ഭക്ഷണം തന്നെ വിൽക്കാൻ നിർബന്ധിതരാകും

ആശുപത്രി കാന്റീനുകളിൽപഴകിയ ഭക്ഷണം വിൽക്കുന്നത് രോഗികളുടെ കൂട്ടിരിപ്പു കാരെ കൂടി രോഗാതുരാക്കി ആശുപത്രികൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാനാണ് എന്ന് സംശയം ഉയരുന്നുണ്ട് . പഴകിയ ഭക്ഷണം നൽകുന്ന തിൽ ആശുപത്രികൾ ക്കെതിരെയാണ് കേസ് എടുക്കേണ്ടത് എന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ അഭിപ്രായപ്പെടുന്നത്