Above Pot

അഷ്ടപദിയാട്ടം ഗുരുവായൂരിൽ വീണ്ടും അരങ്ങേറി.

ഗുരുവായൂര്‍: ജയദേവ കവികളുടെ ഗീതാഗോവിന്ദം എന്ന കാവ്യത്തെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ അഷ്ടപദിയാട്ടം ഗുരുവായൂരിൽ വീണ്ടും അരങ്ങേറി . ശ്രീഗുരുവായൂരപ്പന്‍ ധര്‍മ്മ കലാ സമുച്ചയം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് അഷ്ടപദിയാട്ടം വീണ്ടും അരങ്ങത്ത് അവതരിപ്പിച്ചത് . തന്ത്രി .ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് നടന്ന നൃത്തസന്ധ്യ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു . സ്ഥാപക ട്രസ്റ്റി പത്മവിഭൂഷണ്‍ ഡോ: ഇ. ശ്രീധരന്‍ മുഖ്യാതിഥിയായി.

Astrologer

28-ഓളം കലാകാരികള്‍ ആണ് വേദിയില്‍ നിറഞ്ഞാടിയത്. അഷ്ടപദി ആലാപനത്തിന് മുഖ്യമായ സ്ഥാനമുള്ള ഗുരുപവനപുരിയില്‍, ഗീതാഗോവിന്ദ അഷ്ടപദി നൃത്താവിഷ്‌ക്കാരം, പ്രേക്ഷക സദസ്സ് നിറഞ്ഞ മനസ്സോടെ എതിരേറ്റു. ”കസ്തൂരി തിലകം” എന്നുതുടങ്ങുന്ന സ്തുതിയോടെ ഗുരു രൂപശ്രി മൊഹപത്ര ആരംഭം കുറിച്ച അഷ്ടപദി നൃത്തസന്ധ്യ, രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. നൃത്തസന്ധ്യയ്ക്ക് വായ്പാട്ടില്‍ ഗുരുവായൂര്‍ ഭാഗ്യലക്ഷ്മിയും, വയലിനില്‍ ആദര്‍ശ് അജയകുമാറും, പക്വാജില്‍ വി.സി. വിഷ്ണുവും, പുല്ലാങ്കുഴലില്‍ കെ.വി. നിഖിലും പക്കമേളമൊരുക്കി.

Vadasheri Footer