അഷ്ടപദി സംഗീതോത്സവം ആസ്വാദകർക്ക് വേറിട്ട അനുഭവമായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവം ഭക്തരുടെ നിറഞ്ഞ സാന്നിധ്യത്താൽ ശ്രദ്ധേയമായി. വൈശാഖ മാസാരംഭ ദിനത്തിൽ നടന്ന അഷ്ടപദി സംഗീതമധുരം ഏറ്റുവാങ്ങാൻ ഭക്തസഹസ്രങ്ങളെത്തി. രാവിലെ 6 മണിക്ക് ക്ഷേത്രത്തിൽ നിന്നും പകർന്ന ദീപം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഷ്ടപദിസംഗീത മണ്ഡപത്തിലെ നിലവിളക്കിൽ തെളിയിച്ച തോടെയാണ് അഷ്ടപദി അർച്ചന തുടങ്ങിയത്.
ജ്യോതിദാസ് ഗുരുവായൂർ ആദ്യ അർച്ചന നടത്തി.തു ടർന്ന് വൈകിട്ട് 6 വരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 139കലാകാരൻമാർ അഷ്ടപദിയർച്ചനയാൽ സംഗീത വേദിയെ ധന്യമാക്കി. പ്രശസ്ത അഷ്ടപദി കലാകാരൻമാരായ അമ്പലപ്പുഴ വിജയകുമാർ, പന്തളം ഉണ്ണിക്കൃഷ്ണൻ, ഗുരുവായൂർ വിനോദ് ,വിപീഷ് ഗുരുവായൂർ, രാമകൃഷ്ണൻ ജി.എൻ, ഹരികൃഷ്ണൻ, ആദിത്യൻ എന്നിവരുൾപ്പെടെ അണിനിരന്ന വിശേഷാൽ അഷ്ടപദി പഞ്ചരത്ന കീർത്തനാലാപനത്തിന്
വയലിനിൽ രാധികാ പരമേശ്വരൻ ,മൃദംഗത്തിൽ ഹരി റാം ഗുരുവായൂർ, ഇടയ്ക്കയിൽ തൃപ്പൂണിത്തുറ കൃഷ്ണദാസ്, ഡോ. തൃശൂർ കൃഷ്ണകുമാർ ,മുകുന്ദൻ മാരാർ ചേന്ദമംഗലം എന്നിവർ അകമ്പടിയായി