
അഷ്ടപദി സംഗീതോത്സവം :സെമിനാർ ഏപ്രിൽ 26ന്

ഗുരുവായൂർ : ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 28 തിങ്കളാഴ്ച ക്ഷേത്രം തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി സെമിനാർ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 9.30 ന് ശ്രീവത്സം അനക്സിലെ കൃഷ്ണഗീതി ഹാളിൽ നടക്കും.

ദേവസ്വം ഭരണസമിതി അംഗം . കെ.പി.വിശ്വനാഥൻ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത അഷ്ടപദി കലാകാരൻ അമ്പലപ്പുഴ വിജയകുമാർ” സോപാന സംഗീതത്തിൻ്റെ വൈവിധ്യങ്ങൾ ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.
കോഴിക്കോട് സർവ്വകലാശാല സംസ്കൃതം വിഭാഗം മുൻ മേധാവിയും ദേവസ്വം വേദ സംസ്കാര പഠനകേന്ദ്രം ഡയറക്ടറുമായ ഡോ. പി.നാരായണൻ നമ്പൂതിരി തുടർന്ന് പ്രബന്ധം അവതരിപ്പിക്കും.

ഗീതഗോവിന്ദം ഒരു കാവ്യാനുശീലനം എന്നതാണ് വിഷയം. സെമിനാറിൽ ഡോ.മുരളി പുറനാട്ടുകര മോഡറേറ്ററാകും.