Above Pot

അഷ്ടപദി സംഗീതോത്സവം :ദേശീയ സെമിനാർ നടത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി ദേശീയ സെമിനാർ നടത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.സംഗീത-നൃത്താരാധനയ്ക്കുള്ള ഗ്രന്ഥമെന്ന നിലയിൽ ജയദേവ കൃതിയായ ഗീതഗോവിന്ദത്തിന് പ്രസക്തിയേറെയാണെന്ന് അദ്ദേഹം പറഞ്ഞു.

First Paragraph  728-90

Second Paragraph (saravana bhavan

അഷ്ടപദിയുടെ പ്രാധാന്യം ഭക്തരിലെത്തിക്കുന്നതിനായി ദേവസ്വം നടത്തുന്ന അഷ്ടപദി സംഗീതോത്സവം ഇതിനകം തന്നെ ആസ്വാദ ഹൃദയങ്ങളിൽ സ്ഥാനം നേടിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത അഷ്ടപദി കലാകാരൻ ജയദേവൻ,
ദേശി – മാർഗി സംഗീത സാന്നിധ്യം അഷ്ടപദിയിൽ ” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

സംഗീത ഗവേഷക അനുരാധ മഹേഷ് , അഷ്ടപദിയും തത്ത്വാർത്തങ്ങളും എന്നവിഷയം അവതരിപ്പിച്ചു. സെമിനാറിൽ അദ്ധ്യാപകനും കഥകളി നടനും സോപാനഗായകനുമായ പന്തളം ഉണ്ണിക്കൃഷ്ണൻ മോഡറേറ്ററായിരുന്നു. പ്രബന്ധ അവതാരകർക്കുള്ള ഉപഹാരം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ എന്നിവർ നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്കും അഷ്ടപദി ആസ്വാദകർക്കും സർട്ടിഫിക്കറ്റുകൾ നൽകി.