Header 1 vadesheri (working)

അഷ്ടപദി സംഗീതർച്ചനയും, നാട്യ സമർപ്പണവും 24ന്

Above Post Pazhidam (working)

ഗുരുവായൂര്‍: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഷണ്‍മുഖപ്രിയ ഫൗണ്ടേഷന്റെ സമ്പൂര്‍ണ്ണ അഷ്ടപദി സമര്‍പ്പണവും, അഷ്ടപദി നാട്യ സമര്‍പ്പണവും 24 ന് ഞായറാഴ്ച്ച ഗുരുവായൂര്‍ ദേവസ്വം ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഷണ്‍മുഖപ്രിയ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായ 15-ാം വര്‍ഷമാണ് ഗുരുവായൂരപ്പ സന്നിധിയില്‍ അഷ്ടപദി സംഗീതാര്‍ച്ചനയും, നാട്യ സമര്‍ണവും ഫൗണ്ടേഷന്‍ നടത്തികൊണ്ടിരിയ്ക്കുന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന സമര്‍പ്പണം, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി  ദിനേശന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഓ.ബി. ആരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിയ്ക്കും.

First Paragraph Rugmini Regency (working)

തുടര്‍ന്ന് 500 ഓളം പേര്‍ചേര്‍ന്ന് ആലപിയ്ക്കുന്ന അഷ്ടപദി സങ്കീതാര്‍ച്ചനും, 30 ഓളം പേര്‍ചേര്‍ന്ന് അഷ്ടപദി നാട്യ സമര്‍പ്പണവും അവതരിപ്പിയ്ക്കും. അഷ്ടപദി സമര്‍പ്പണത്തിനും, അഷ്ടപദി നാട്യ സമര്‍പ്പണത്തിനും കേരളത്തിനുപുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനത്തുള്ളവരും, വിദേശത്തുമുള്ളവരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അഷ്ടപദിയുടെ 24 പദങ്ങള്‍ സംഗീതാര്‍ച്ചനയില്‍ ഉള്‍പ്പെടുത്തി ശ്രീഗുരുവായൂരപ്പന്റെ മംഗള ഗാനത്തോടേയാണ് സമര്‍പ്പണത്തിന് സമാപനമാകുന്നത്.

സപ്താംഗ സംസ്‌കൃതിയുടെ സത്ത ഉള്‍ക്കൊള്ളുന്ന ഏഴ് തൂണുകളായ സംഗീതം, വീണ, വേദം, സംസ്‌കൃതം, യോഗ, ആയുര്‍വേദം, ഗോശാല എന്നിവയുടെ സംരക്ഷണത്തിനും, പ്രചാരണത്തിനുമായി സമര്‍പ്പിച്ചിരിക്കുന്ന ലാഭേച്ഛയില്ലാത്ത സാംസ്‌കാരിക, ആത്മീയ ട്രസ്റ്റാണ് ഷണ്മുഖപ്രിയ ഫൗണ്ടേഷന്‍.

Second Paragraph  Amabdi Hadicrafts (working)

ഒരു ഭക്തന്റെ എളിയ പരിശ്രമത്തില്‍ ആരംഭിച്ചത്, ആയിരത്തിലധികം ഭക്തര്‍ ഒരു ഹൃദയത്തോടെയും, ഒരു ശബ്ദത്തോടെയും 24 അഷ്ടപദികളും സമര്‍പ്പണ മനോഭാവത്തില്‍ അവതരിപ്പിക്കുന്ന ഒരു വിശുദ്ധ പാരമ്പര്യമായി വളര്‍ന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. നൃത്തം ചെയ്യുന്നവര്‍ ഗീതാഗോവിന്ദത്തിന്റെ വൈകാരികവും, ദാര്‍ശനികവുമായ സത്തയെ അഭിനയത്തിലൂടെയും, ചലനത്തിലൂടെയും ജീവസുറ്റതാക്കിമാറ്റി ഇതൊരു ഭക്തി പ്രവൃത്തിയാക്കി മാറ്റും. ശ്രീഗുരുവായൂരപ്പന്റെ കൃപയാല്‍, ഈ പുണ്യഭൂമിയില്‍ വര്‍ഷം തോറും അര്‍പ്പിക്കുന്ന ശ്രീജയദേവന്റെ ഗീതാഗോവിന്ദത്തിന് ആഴമായ ഭക്തിയോടേയാണ് സമ്പൂര്‍ണ അഷ്ടപദി മഹാ സമര്‍പ്പണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഫൗണ്ടേഷന്‍ അദ്ധ്യാപിക അരുന്ധതി മഹോഷ്, നര്‍ത്തകി അനുപമ വര്‍മ്മ, കോ: ഓഡിനേറ്റര്‍മാരായ കെ. മനോഹരന്‍, വി.എസ്. സുനീവ് എന്നിവര്‍ അറിയിച്ചു.