Header 1 vadesheri (working)

അഷ്ടപദി പുരസ്കാരം വൈക്കം ജയകുമാറിന് സമ്മാനിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ മൂന്നാമത് അഷ്ടപദി പുരസ്കാരം കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ.ബി.അനന്തകൃഷ്ണൻ ,മുതിർന്ന അഷ്ടപദി കലാകാരൻ വൈക്കം ജയകുമാറിന് സമ്മാനിച്ചു. 25,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം . ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.

First Paragraph Rugmini Regency (working)

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, എൻ.പി വിജയകൃഷ്ണൻ എന്നിവർ സന്നിഹിതരായി. വി.ജി.രവീന്ദ്രൻ സ്വാഗതവും കെ.പി.വിശ്വനാഥൻ ചടങ്ങിന് കൃതജ്ഞതയും രേഖപ്പെടുത്തി. പുരസ്കാര സ്വീകർത്താവായ വൈക്കം ജയകുമാർ മറുപടി പ്രസംഗം നടത്തി.

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് അദ്ദേഹത്തിൻ്റെ വിശേഷാൽ അഷ്ടപദിയും അരങ്ങേറി. വൈശാഖ മാസാരംഭത്തിൻ്റെ ഭാഗമായി ഗോപിക ജി നാഥും സംഘവും അവതരിപ്പിച്ച നൃത്താർച്ചനയും തുടർന്ന് നടന്നു