Header 1 = sarovaram
Above Pot

ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാർക്ക്.

ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ രണ്ടാമത് ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മുതിർന്ന അഷ്ടപദി കലാകാരൻ അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാർക്ക് .അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം .

Astrologer

25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .അഷ്ടപദി സംഗീതോൽസവ ദിനമായ ഏപ്രിൽ 21 വെള്ളിയാഴ്ച വൈകിട്ട് 6 ന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഡോ.സദനം ഹരികുമാർ , സംഗീതജ്ഞൻ ഡോ.ഗുരുവായൂർ മണികണ്ഠൻ എന്നിവരടങ്ങുന്ന അഷ്ടപദി പുരസ്കാര നിർണയ സമിതിയാണ് അമ്പലപ്പുഴ കൃഷ്ണൻകുട്ടിമാരാരെ പുരസ്കാരത്തിനായി ശുപാർശ ചെയ്തത്. ഇന്നു ചേർന്ന ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിച്ചു അദ്ദേഹത്തെ തെരഞ്ഞെടുത്തു. അമ്പലപ്പുഴ കരുമാടി സ്വദേശിയാണ് കൃഷ്ണൻകുട്ടി മാരാർ. 62 വർഷമായി അഷ്ടപദി ഗായകനാണ്.


ജനാർദ്ദനൻ നെടുങ്ങാടി പുരസ്കാരത്തിനുള്ള എൻഡോവ്മെൻറ് തുകയായി 10 ലക്ഷം രൂപ അദ്ദേഹത്തിൻ്റെ മകനും റിട്ട. ഗുരുവായുർ ദേവസ്വം | മാനേജരുമായ .പി.ഉണ്ണിക്കൃഷ്ണൻ ദേവസ്വത്തിൽ അട വാക്കിയിട്ടുണ്ട്

Vadasheri Footer