ഗുരുവായൂർ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി, 32,32,500 രൂപയുടെ എസ്റ്റിമേറ്റ്.
ഗുരുവായൂർ : ക്ഷേത്രത്തിലെ 2023 അഷ്ടമി രോഹിണി ആഘോഷത്തിനായി 32,32,500 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി. . അഷ്ടമിരോഹിണി നാളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി. ഐ പി ,സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി.സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലര മുതൽ അഞ്ചര മണിവരെയും വൈകുന്നേരം 5 മുതൽ 6 മണി വരെയുമാകും…
തദ്ദേശീയർക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്തും അനുവദിക്കും. ബാക്കി നേരം പൊതു വരിസം വിധാനം മാത്രമാകും. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും. ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനവും അന്നേ ദിവസം ഉണ്ടാകില്ല. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യ ദർശനത്തിനുള്ള ക്യൂ നേരെ ക്ഷേത്രത്തിലേക്ക് വിടും
അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടായ .. അപ്പം അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ചു . രശീതിന് 32 രൂപയാണ് നിരക്ക്. ഒരാൾക്ക് പ രമാവധി 480 യുടെ ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാ കും അപ്പം ശീട്ടാക്കലും വിതരണവും.ചെക്കോ,ഡിമാൻറ് ഡ്രാഫ്റ്റോ സ്വീകരിക്കില്ല.
അഷ്ടമിരോഹിണി ദിവസം രാവിലെ ഒൻപത് മണിക്ക് പ്രസാദ ഊട്ട് ആരംഭിക്കും.ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദ ഊട്ട് നൽകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും.തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്കുളള ക്യൂ പട്ടര്കുളത്തിന് വടക്ക്, തെക്ക് ഭാഗത്തായി ഒരുക്കും. പ്രസാദ ഊട്ട് ഭക്തർക്ക് നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 100 പ്രഫഷണൽ വിളമ്പുകാരെ നിയോഗിക്കും.