Header 1 vadesheri (working)

അഷ്ടമി രോഹിണി, ദേവസ്വം ഭാഗവത സപ്താഹം തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ വർഷം തോറും നടത്തി വരുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിന് തുടക്കമായി .ഇന്ന് വൈകുന്നേരം നാലരയോടെ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ് .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ, എന്നിവർ യജ്ഞാചാര്യൻമാരെ ആചാര്യവരണം നടത്തി.

First Paragraph Rugmini Regency (working)

. തുടർന്ന് മാഹാത്മ്യപാരായണം നടന്നു. യജ്ഞാചാര്യൻമാരായ . ഗുരുവായൂർ കേശവൻ നമ്പൂതിരി ,ഡോ.വി.അച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി ,പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി ,മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, പുതുമന ഈശ്വരൻ നമ്പൂതിരി (പൂജകൻ) എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം വൈദിക സംസ്കാരപ0ന കേന്ദ്രം ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി , ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ദിവസവും രാവിലെ 5 മണി മുതൽ പാരായണം. രാവിലെ11 നും ഉച്ചയ്ക്ക് ഒരു മണിക്കും പ്രഭാഷണം ഉണ്ടാകും. അഷ്ടമിരോഹിണി പുണ്യദിനമായ സെപ്റ്റംബർ 14 ഞായർ രാത്രി ശ്രീകൃഷ്ണാവതാരം പാരായണം ചെയ്യും. സെപ്റ്റംബർ 17 ന് ഉച്ചയ്ക്ക് 12 മണിക്ക് സപ്താഹ യജ്ഞ സമർപ്പണം നടക്കും

Second Paragraph  Amabdi Hadicrafts (working)