Header 1 vadesheri (working)

അഷ്ടബന്ധക്കൂട്ട് ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ വിഗ്രഹം ഉറപ്പിക്കാനുള്ള പാരമ്പര്യ ഔഷധ പശ കൂട്ടായ അഷ്ടബന്ധം ഭഗവാന് സമർപ്പിച്ചു. ഇരിങ്ങാലക്കുട ചിറയത്ത് ഇല്ലത്തെ സുന്ദർ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു അഷ്ട ബന്ധം തയ്യാറാക്കിയത്. അഷ്ട ബന്ധം മൺകലത്തിൽ ശംഖു പൊടിയിട്ട് വസ്ത്രത്താൽ ആവരണം ചെയ്താണെത്തിച്ചത്.

First Paragraph Rugmini Regency (working)

പന്തീരടി പൂജയ്ക്ക് ശേഷം ചിറയത്ത് ഇല്ലത്തെ സുന്ദർ ശർമ, സുരേഷ് ശർമ്മ എന്നിവർ ചേർന്ന് അഷ്ടബന്ധക്കൂട്ട് സോപാനപ്പടിയിലെത്തിച്ചു സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ വി.കെ.വിജയൻ, ഭരണ സമിതി അംഗം .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.41 ദിവസത്തെ പരിശ്രമഫലമായി തയ്യാറാക്കിയതാണ് ഈ അഷ്ടബന്ധക്കൂട്

Second Paragraph  Amabdi Hadicrafts (working)