Post Header (woking) vadesheri

പ്രവാസി എഴുത്തുകാരൻ അഷറഫ് കാനാമ്പുള്ളിക്ക് ചാവക്കാട് പൗര സ്വീകരണം

Above Post Pazhidam (working)

ചാവക്കാട്: “അറബിക്കടലും അറ്റ്ലാന്റിക്കും” എന്ന നോവൽ എഴുതിയ പ്രവാസ ജീവിതം നയിക്കുന്ന ചാവക്കാട്ടുകാരൻ അഷറഫ് കാനാമ്പുള്ളിക്ക് ചാവക്കാട് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21ന് പൗര സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചാവക്കാട് തത്ത ഹാളിൽ നടക്കുന്ന പൗര സ്വീകരണം ഗുരുവായൂർ എം.എൽ. എ.എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ടി. എസ്. നിസ്സാമുദ്ധീൻ അധ്യക്ഷത വഹിക്കും.

Ambiswami restaurant

മുൻ എം.എൽ.എ.കെ.വി. അബ്ദുൽഖാദർ കൾച്ചറൽ ഫോറം ലോഗോ പ്രകാശനം നിർവഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ശിഹാബുദ്ദീൻ പൊയ്തുംകടവ് മുഖ്യാതിഥിയാകും. മാധ്യമപ്രവർത്തകൻ നാസർ ബേപ്പൂർ പുസ്തകപരിചയം നടത്തും. ചെയർമാൻ ടി. എസ്. നിസ്സാമുദ്ധീൻ, ജനറൽ കൺവീനർ ബദറുദ്ധീൻ ഗുരുവായൂർ, പി ഐ സൈമൺ മാസ്റ്റർ, സി. വി. സുരേന്ദ്രൻ, കെ. നവാസ്, നൗഷാദ് തെക്കുംപുറം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Second Paragraph  Rugmini (working)