
ആശ വർക്കർമാർക്ക് ഐക്യ ദാർഢ്യം, കോൺഗ്രസ് പ്രകടനം
ഗുരുവായൂർ : തിരുവനന്തപുരത്ത് നീതി തേടി സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദ്യാർഡ്യവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി . ഗുരുവായൂർ കൈരളി ജംഗ്ഷനിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിക്ഷേധ സദസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. നഗരസഭ ഉപ പ്രതിപക്ഷ നേതാവ് കെ.പി.എ. റഷീദ് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ സി.എസ്.സൂരജ് , നിഖിൽജി കൃഷ്ണൻ , നേതാക്കളായ പി.ഐ. ലാസർ , ശശി വാറണാട്ട്, ഷൈലജ ദേവൻ, സ്റ്റീഫൻജോസ്,സി.ജെ. റെയ്മണ്ട് , ശിവൻ പാലിയത്ത്, വി.എസ്.. നവനീത്, വിജയകുമാർഅകമ്പടി, ടി.വി.കൃഷ്ണദാസ്, ഹരി എം. വാരിയർ പ്രദീഷ് ഓടാട്ട്, രേണുക ശങ്കർ,പ്രിയാ രാജേന്ദ്രൻ ,കെ.കെ.രജ്ജിത്ത്,മോഹൻദാസ് ചേലനാട്ട്, ശശി വല്ലാശ്ശേരി, ഏ.കെ.ഷൈമിൽ എന്നിവ സംസാരിച്ചു
പ്രകടനത്തിന് ഗോപി മനയത്ത്, രഞ്ജിത്ത് പാലിയത്ത്, സി.അനിൽകുമാർ,വി.എ. സുബൈർ,എ.എം.ജവഹർ ,പി.ജി.സുരേഷ്, പി.കെ.ഷനാജ്,സുഷാ ബാബു,രാജലക്ഷ്മി, മനോജ് കെ.പി. ഡിപിൻ ചാമുണ്ടേശ്വരി , ശ്രീനാഥ്പൈ,ബാബു ആലത്തി എന്നിവർ നേതൃത്വം നൽകി
കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ്പ്രസിഡൻ്റ് കെ. എം. ഇബ്രാഹിം, ജനറൽ സെക്രട്ടറിമാരായ പി.എ. നാസർ, ആച്ചി ബാബു, കെ. കെ. വേദുരാജ്, ബൈജു തെക്കൻ, കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്, എ. എം. മുഹമ്മദാലി അഞ്ചങ്ങാടി, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ അബ്ദുൽ റസാഖ്, റഫീക് അറക്കൽ, അബ്ദുൽ അസീസ് ചാലിൽ എന്നിവർ സംസാരിച്ചു.
മണ്ഡലം ഭരവാഹികളായ ആച്ചി അബ്ദു, റഫീക് കറുകമാട്, മുഹമ്മദുണ്ണി, ഫൈസൽ പുതിയങ്ങാടി, ഷാഹുൽ കുന്നത്ത്, ജലീൽ, ഇസ്മായിൽ, സുരൻ, ഹുസൈൻ, വേണു, ഷിയാസ് പണ്ടാരി, മുണ്ടൻ സുധീർ, ഷിജിത്ത്, വിജേഷ്, ഗഫൂർ, ദിനേശ് അഞ്ചങ്ങാടി എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.