Header 1 vadesheri (working)

ആശമാർക്ക് വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണം :യു ഡി എഫ്

Above Post Pazhidam (working)

തിരുവനന്തപുരം: ആശ വർക്കർ മാർക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽക ണമെന്ന് യുഡിഎഫ്. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നറിയിപ്പ് നല്കി സമരം നടത്തുന്ന ആശ വർക്കർ മാരു മായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമാന വിഷയത്തില്‍ കർണാടക മുഖ്യമന്ത്രി ചെയ്തത് മുഖ്യമന്ത്രി മാതൃകയാക്കണം
പിഎസ് സി അംഗങ്ങളുടെ ശമ്പളം വര്ദ്ധിപ്പിക്കുന്നതില്‍ സർക്കാരിന് ഒരു മടിയുമില്ല, എന്നാല്‍ ആശാ വർക്കർമാരുടെ കാര്യം വരുമ്പോള്‍, സമരക്കാരുടെ നേതൃത്വത്തിലുള്ളവരെ അപമാനിക്കുകയാണ് ചെയ്യുന്നത്

First Paragraph Rugmini Regency (working)

ആശാ വർക്കർമാർക്ക് 700 രൂപ പ്രതിദിന ഓണറേറിയം ആണ് ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. 2014 ല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സിഐടിയു നേതാവായ എളമരം കരീം ആശാ വർക്കർമാരുടെ ഓണറേറിയം വർധി പ്പിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍, ഓണറേറിയം പ്രശ്‌നം പരിഹരിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് സിഐടിയു അടുത്തിടെ ഹരിയാന സർക്കാരി നെതിരെ പ്രതിഷേധിച്ചത്. എളമരം കരീം സംസ്ഥാന നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചതും അതുകൊണ്ടാണ്. വിഡി സതീശന്‍ പറഞ്ഞു

ആശാ വർക്കർമാർക്ക് കേന്ദ്രം 100 കോടി രൂപ ഇൻസെന്റീവ്‌ ഇതുവരെ നൽകി യിട്ടില്ലെന്ന മന്ത്രി വീണ ജോർജിന്റെ വാദവും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ജനുവരിയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ എച്ച് എം ) അനുവദിച്ച 913 കോടി രൂപയില്‍ 815 കോടി രൂപ കേന്ദ്രം ഇതിനകംനൽകി യിട്ടുണ്ടെന്ന് എൻ കെ പ്രേമചന്ദ്രന്‍ എംപിക്ക് നല്കിയ മറുപടിയില്‍ കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്

Second Paragraph  Amabdi Hadicrafts (working)

സാമ്പത്തിക വർഷ ത്തിന്റെ അവസാന രണ്ട് മാസത്തേക്കായി 97 കോടി രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. ഈ മുഴുവന്‍ തുകയും ആശാ തൊഴിലാളികള്ക്ക്ഇന്സെ്ന്റീവായി നല്കാ‍നുണ്ടെന്ന് മന്ത്രി തെറ്റായി അവകാശപ്പെടുകയാണ്. എന്നാല്‍ ഈ തുക സംസ്ഥാനത്തെ മുഴുവന്‍ എൻ എച്ച് എം പദ്ധതികള്ക്കും വേണ്ടിയുള്ളതാണ്. പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു