ഗുരുവായൂരിൽ ആറ്പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു.

Above Post Pazhidam (working)

ഗുരുവായൂര്‍ : നഗരസഭയുടെ മാവിന്‍ ചുവട് മേഖലയില്‍ ആറ് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വീട്ടു മുറ്റത്ത് പുല്ല പറിക്കുകയായിരുന്ന ഇല്ലിക്കോട്ട് വാഹിദയുടെ (53) ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു.

First Paragraph Rugmini Regency (working)

ബൈക്കില്‍ പോവുകയായിരുന്ന സഹദ് അബൂബക്കറിനെ (25) നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. സോന ജോണ്‍സന്‍ (21), പാല്‍ വില്‍പ്പനക്കാരന്‍ ഹരിദാസ് (55), പുലിക്കോട്ടില്‍ റെജി ആന്റോ (37), കറുപ്പംവീട്ടില്‍ അഷ്‌റഫ് (53) എന്നിവര്‍ക്ക് കടിയേറ്റു.

Second Paragraph  Amabdi Hadicrafts (working)

തെരുവു നായയുടെ കടിയേറ്റവര്‍ക്ക് ചികിത്സാച്ചെലവടക്കം സാമ്പത്തിക സഹായം നഗരസഭ നല്‍കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ആവശ്യപ്പെട്ടു.