Post Header (woking) vadesheri

ആറ് ലക്ഷം കോടിയിലേറെ കടംവരുത്തി :വി.ഡി സതീശൻ

Above Post Pazhidam (working)

ചാവക്കാട്:ആറ് ലക്ഷം കോടിയിലേറെ രൂപയുടെ കടമാണ് കേരള ജനതയ്ക്ക് പത്തുവര്‍ഷത്തെ എല്‍ഡിഎഫിന്റെ സമ്മാനമെന്നും,കടത്തിന്റെ കാണാകയത്തിലേക്ക് ചവിട്ടിത്താഴ്ത്തിയാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങുന്നത്.ഈ ദുഃസ്ഥിതിയില്‍ നിന്നുള്ള കേരള മോചനമാണ് പുതുയുഗ യാത്രയുടെ സന്ദേശമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് ചാവക്കാട്ട് നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Arya bhavan inner

പൂച്ച പെറ്റുകിടക്കുന്ന കേരളത്തിന്റെ ഖജനാവ് മികച്ച സാമ്പത്തിക നയത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ പണം കൊണ്ട് നിറയ്ക്കുമെന്നും,ഭരണമാറ്റം മാത്രമല്ല,കേരളത്തിന്റെ പുരോഗമനപരമായ മാറ്റമാണ് യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമെന്നും അദ്ദേഹം കൂട്ടിചേർത്തു.വെന്റിലേറ്ററില്‍ കിടക്കുന്ന കേരളത്തിന്റെ ആരോഗ്യമേഖലക്ക് പുനര്‍ജീവന്‍ നല്‍കും.ചികിത്സ ചെലവ് പകുതിയാക്കി കുറക്കുകയും ആരോഗ്യമേഖലയിലെ വിദഗ്ധരുടെ സഹകരണത്തോടെ കേരളത്തെ ആരോഗ്യ ആഗോള ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കി മാറ്റുകയും ചെയ്യും.

Second Paragraph  Sarovaram(working)

മിഷന്‍ സമുദ്ര എന്ന പദ്ധതിയിലൂടെ ചരക്കുനീക്കത്തിന് സമുദ്ര ജലപാത ഉപയോഗപ്പെടുത്തുമെന്നും ഇതിലൂടെ ലഭ്യമാവുന്ന തൊഴിലവസരങ്ങള്‍ മൂന്നിലൊന്ന് മത്സ്യതൊഴിലാളി വിഭാഗത്തിന് നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയതയുടെ കാര്യത്തില്‍ സംഘപരിവാറിന്റെ അതേ വഴിയിലൂടെ ചേട്ടന്‍ ബാവ,അനിയന്‍ ബാവ കളിയാണ് ബിജെപിയും സിപിഎമ്മും കളിക്കുന്നത്

Third paragraph Saravan bhavan

ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന സ്വീകരണ സമ്മേളനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ സി. എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി  മുഖ്യപ്രഭാഷണം നടത്തി.

First Paragraph Jitesh panikar (working)

കൊടിക്കുന്നിൽ സുരേഷ് എം.പി, ബെന്നി ബഹനാൻ എം. പി, കെപിസിസി ജനറൽ സെക്രട്ടറി ഒ.അബ്ദുറഹിമാൻ കുട്ടി, പി. എം സാദിക്കലി , സി.എ റഷീദ്, പി.എം അമീർ, സി.എ. ഗോപപ്രതാപൻ, ജോസ് വള്ളൂർ, ഷിബു മീരാൻ, ഒ.ജെ ജനീഷ്, സ്വാഗതസംഘം ജനറൽ കൺവീനർ കെ.വി ഷാനവാസ്‌ എന്നിവർ സംസാരിച്ചു.

പാർട്ടി പ്രതിനിധികൾ വി.ഡി സതീശന് ഹാരമണിയിച്ച് സ്വീകരണം നൽകി. ചക്കംകണ്ടത്തെ മാലിന്യ വിഷയത്തിൽ നൗഷാദ് തെക്കുംപുറം, അനീഷ് പാലയൂർ, ഷബീർ മാളിയേക്കൽ, നൗഷാദ് അഹമ്മു, സി.എം മുജീബ് എന്നിവർ നിവേദനം നൽകി.

ഇടതുപക്ഷ ഗവൺമെന്റ് മദ്യത്തിനും മയക്കുമരുന്നിനും അനുകൂലമായ നിലപാടുകൾ എടുക്കുന്നതിനെതിരെ ലഹരി നിർമാർജനസമിതി സംസ്ഥാന ഭാരവാഹി ഹംസക്കുട്ടി ഹാജി, ജില്ലാ പ്രസിഡന്റ് ഷിഫാസ് മുഹമ്മദാലി, ജില്ല സെക്രട്ടറി എൻ.കെ അബ്ദുൽജലീൽ എന്നിവർ പ്രതിഷേധ നിവേദനം നൽകി.

ചാവക്കാട് മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിന്ന് വാദ്യ മേളങ്ങൾ, കാവടി എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായ പ്രകടനവും ഉണ്ടായി.