Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ആറു കോടി ചിലവിൽ ആധുനിക അറവു ശാല സ്ഥാപിക്കും

ഗുരുവായൂർ :പൂക്കോട് ആധുനിക അറവുശാല സ്ഥാപിക്കുന്നതിനായി ആറു കോടി രൂപ നീക്കി വെച്ചുള്ള ഗുരുവായൂർ നഗര സഭ ബജറ്റ് നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ് അവതരിപ്പിച്ചു .ഇന്നർ റിങ്ങ് റോഡിൽ ടൈൽ വിരിക്കാൻ രണ്ടു കോടി രൂപ , പൊതു വിദ്യാലയങ്ങളിൽ സ്മാർട്ട് ക്‌ളാസ് റൂം ഒരുക്കുന്നതിന് ഒരു കോടി രൂപ ,അംഗൻവാടികൾ സ്മാർട്ട് ആക്കാൻ 50 ലക്ഷം, ജല സമൃദ്ധി പദ്ധതിക്ക് നാല് കോടി ,എസ് സി വിഭാഗത്തിന് ഫ്ലാറ്റ് നിർമിക്കാൻ ഒന്നരകോടി , അഗതി മന്ദിര നവീകരണത്തിന് 55 ലക്ഷം തെരുവ് നായകളുടെ വന്ധ്യംകരണത്തിന് അഞ്ച് ലക്ഷം രൂപ എന്നിവ വകയിരുത്തിയിട്ടുണ്ട്.നഗര സഭ ക്രിമിറ്റോറിയത്തിൽ 20 ലക്ഷം രൂപ ചിലവിൽ ഒരു ബർണർ കൂടി നിർമിക്കും . ബി പി എൽ കുടുംബങ്ങൾക്ക് ശവദാഹം സൗജന്യമാക്കും. മൃഗങ്ങളെ സംസ്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കും

. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ പല പദ്ധതികളും ആവര്‍ത്തിക്കുന്നതും 238,91,20,199 രൂപ വരവും 242,15,06,617 രൂപ ചെലവും 3,67,95,974 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കപ്പെടാതെ 24 മണിക്കൂറും നഗരം വൃത്തിയായി കിടക്കുന്ന ഗ്രീന്‍ സിറ്റിയാക്കുന്നതിന് ജനകീയ ക്യാമ്പയിന്‍ നടത്തും. തിരുവെങ്കിടം അടിപ്പാത യാഥാര്‍ത്ഥ്യമാക്കും. പടിഞ്ഞാറെനടയില്‍ ആധുനിക രീതിയിലുള്ള ഫുഡ് കോര്‍ട്ട് സ്ഥാപിക്കും. കുടിവെള്ളം, തൊഴിവലവസരങ്ങള്‍, , മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങീ പദ്ധതികള്‍ക്ക് തുക വകമാറ്റിയിട്ടുണ്ട്. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിലൂടെ വാര്‍ഡുകളില്‍ മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍, പച്ചതുരുത്ത്, സുഭിക്ഷ കേരളം, പൊതുകുളങ്ങൾ വൃത്തിയാക്കല്‍ തുടങ്ങീ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്ക് 18 കോടി രൂപ വകയിരുത്തി.

Astrologer

പഞ്ചാരമുക്ക് , കോയ ബസാർ , പടിഞ്ഞാറേ നട , മുതുവട്ടൂർ ,മമ്മിയൂർ, കൈരളി ജംഗ്‌ഷൻ , എന്നീ ജംഗ്‌ഷനുകൾ വികസിപ്പിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട് .ബജറ്റവതരണ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ബജറ്റ് ചര്‍ച്ച ശനിയാഴ്ച്ച രാവിലെ 10ന് കൗണ്‍സില്‍ ഹാളില്‍ നടക്കും.

Vadasheri Footer